Join Whatsapp Group. Join now!

നാട്ടുവേദി-നാട്ടുവര്‍ത്തമാനം 07-12-2019

തുടര്‍വിദ്യാഭ്യാസ കലോത്സവത്തിന്റെ ജില്ലാതല പരിപാടികള്‍ ശനിയാഴ്ചയും ഞായറാഴ്ചയും Kerala, News, Nattuvedi, Koliyadukkam, Kanhangad, Nullippady, Nettanige, Nattuvedi-Nattuvarthamanam 07-12-2019
കോളിയടുക്കത്ത് ജില്ലാ തുടര്‍വിദ്യാഭ്യാസ കലോത്സവം

കാസർകോട് (my.kasargodvartha.com 06.12.2019) തുടര്‍വിദ്യാഭ്യാസ കലോത്സവത്തിന്റെ ജില്ലാതല പരിപാടികള്‍ ശനിയാഴ്ചയും ഞായറാഴ്ചയും കോളിയടുക്കം ചെമ്മനാട് പഞ്ചായത്ത് ഹാളില്‍ നടക്കും. ശനിയാഴ്ച രാജ്‌മോഹന്‍ ഉണ്ണിത്താന്‍ എം പി കലോത്സവം ഉദ്ഘാടനം ചെയ്യും

കാഞ്ഞങ്ങാട്ട് ഐ എന്‍ എല്‍ ധര്‍ണ

കേന്ദ്രസര്‍ക്കാറിന്റെ ന്യൂനപക്ഷ, ദലിത്, ജനവിരുദ്ധ നയങ്ങള്‍ക്കെതിരെയും പൊതുമേഖലാ സ്ഥാപനങ്ങള്‍ കുത്തക മുതലാളിമാര്‍ക്ക് വിറ്റഴിക്കുന്ന നിലപാടുകള്‍ക്കെതിരെയും ഐ എന്‍ എല്‍ ജില്ലാ കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ കാഞ്ഞങ്ങാട് ഹെഡ്‌പോസ്റ്റ് ഓഫിസ് ധര്‍ണ നടത്തും. രാവിലെ 10ന് സംസ്ഥാന സെക്രട്ടറി കാസിം ഇരിക്കൂര്‍ ഉദ്ഘാടനം ചെയ്യും

കലക്ടറേറ്റില്‍ സായുധസേനാ പതാക ദിനാചരണം

സായുധസേനാ പതാക ദിനാചരണം ശനിയാഴ്ച 10.30ന് കലക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ എന്‍ എ നെല്ലിക്കുന്ന് എംഎല്‍എ ഉദ്ഘാടനം ചെയ്യും. കലക്ടര്‍ ഡി സജിത്ബാബു അധ്യക്ഷത വഹിക്കും

നുള്ളിപ്പാടി അയ്യപ്പ സ്വാമി ക്ഷേത്രത്തില്‍ സാമൂഹിക ശ്രീ ശനീശ്വര പൂജ

നുള്ളിപ്പാടി ശ്രീ അയ്യപ്പ സ്വാമി ക്ഷേത്രത്തില്‍ സാമൂഹിക ശ്രീ ശനീശ്വര പൂജ ശനിയാഴ്ച രാവിലെ 9.30ന് നടക്കും. ഉച്ച 12 മണിക്ക് മഹാപൂജയും 12.30 മുതല്‍ അന്നപ്രസാദ വിതരണവും രാത്രി എട്ടുമണിക്ക് വിശേഷ കാര്‍ത്തികപൂജയും നടക്കും.

നെട്ടണിഗെ ബജ മോഡല്‍ കോളജില്‍ സൗജന്യ മെഡിക്കല്‍ ക്യാമ്പ്

നെട്ടണിഗെ ബജ മോഡല്‍ കോളജ് ഓഫ് ആര്‍ട്‌സ് ആന്‍ഡ് സയന്‍സ് കോളജും അംബേദ്കര്‍ മെമ്മോറിയല്‍ ട്രസ്റ്റ് ഫോര്‍ എജുക്കേഷന്‍ ആന്‍ഡ് കള്‍ചറല്‍ തിരുവനന്തപുരവും സംയുക്തമായി നടത്തുന്ന സൗജന്യ മെഡിക്കല്‍ ക്യാമ്പ് ശനിയാഴ്ച രാവിലെ ഒമ്പത് മണി മുതല്‍ കോളേജ് ഓഡിറ്റോറിയത്തില്‍ നടക്കും. കാറഡുക്ക ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ഓമന രാമചന്ദ്രന്‍ ഉദ്ഘാടനം ചെയ്യും

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങaളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം  )

Keywords: Kerala, News, Nattuvedi, Koliyadukkam, Kanhangad, Nullippady, Nettanige, Nattuvedi-Nattuvarthamanam 07-12-2019

Post a Comment