Join Whatsapp Group. Join now!

നാട്ടുവേദി-നാട്ടുവര്‍ത്തമാനം 27-12-2019

സൗഹൃദ വായനശാല ഗ്രന്ഥാലയം ബേവൂരിയുടെ 15ാം വാര്‍ഷികാഘോഷത്തിന്റെ ഭാഗമായി 2 ആമത് കെ ടി മുഹമ്മദ് സ്മാരക സംസ്ഥാന പ്രൊഫഷനല്‍ News, Kerala, nattuvedhi nattuvarthamanam 27.12.2019
സംസ്ഥാന പ്രൊഫഷനല്‍ നാടക മത്സരം

സൗഹൃദ വായനശാല ഗ്രന്ഥാലയം ബേവൂരിയുടെ 15ാം വാര്‍ഷികാഘോഷത്തിന്റെ ഭാഗമായി 2 ആമത് കെ ടി മുഹമ്മദ് സ്മാരക സംസ്ഥാന പ്രൊഫഷനല്‍ നാടക മത്സരം. വൈകിട്ട് ആറു മണിക്ക് വാര്‍ഷിക സമാപന സമ്മേളനം, ഉദ്ഘാടനം: കെ കുഞ്ഞിരാമന്‍ എംഎല്‍എ. അധ്യക്ഷന്‍: മുന്‍ എംഎല്‍എ കെ വി കുഞ്ഞിരാമന്‍. മുഖ്യാതിഥി: പി വി കെ പനയാല്‍, ജില്ലാ ലൈബ്രറി കൗണ്‍സില്‍ സെക്രട്ടറി. പ്രഭാഷണം: സുറാബ്. ബേവൂരി സൗഹൃദ ഓപ്പണ്‍ ഓഡിറ്റോറിയത്തില്‍ വൈകീട്ട് ഏഴുമണിക്ക്. നാടകം: കാലിക്കറ്റ് ആര്‍ട്ട് തീയറ്ററിന്റെ വൃദ്ധവൃക്ഷങ്ങള്‍.

ഉദിനൂര്‍ അമേച്വര്‍ നാടക മത്സരം

ഉദിനൂര്‍ എകെജി കലാ വേദി സംഘടിപ്പിക്കുന്ന ഒമ്പതാമത് എകെജി തീയറ്റര്‍ ഫെസ്റ്റ്, ഉത്തര മേഖല അമേച്വര്‍ നാടക മത്സരത്തില്‍ സംഗീത നാടക അക്കാദമിയുടെ നാടക മത്സരത്തില്‍ ഏറ്റവും നല്ല നാടകമായി തെരെഞ്ഞെടുക്കപ്പെട്ട തൃശൂര്‍ പഞ്ചമി തീയറ്റേഴ്‌സിന്റെ മാളി അരങ്ങിലെത്തും.

ക്ഷീര കര്‍ഷക സംഗമം രാവണീശ്വരത്ത്

രാവണീശ്വരത്ത് വെച്ച് നടക്കുന്ന ജില്ലാ ക്ഷീര കര്‍ഷക സംഗമത്തില്‍ രാവിലെ ഒമ്പതു മണിക്ക് ക്ഷീര വികസന സെമിനാര്‍, ഡോ. ടി പി സേതുമാധവന്‍ ക്ലാസെടുക്കും. ക്ഷീര വികസന മന്ത്രി അഡ്വ. കെ രാജു സംഗമം ഉദ്ഘാടനം ചെയ്യും. റവന്യൂ മന്ത്രി ഇ ചന്ദ്രശേഖരന്‍ അധ്യക്ഷത വഹിക്കും.

സഅദിയ്യ ഗോള്‍ഡന്‍ ജൂബിലി ആഘോഷം

സഅദിയ്യ ഗോള്‍ഡന്‍ ജൂബിലി ആഘോഷത്തില്‍ വൈകിട്ട് നാല് മണിക്ക് ഉദ്ഘാടന സമ്മേളനത്തില്‍ ശൈഖ് മുഹമ്മദ് അബ്ദുല്ല മുഹമ്മദ് ഹസനുല്‍ ഹാശിമി പങ്കെടുക്കും.വൈകിട്ട് 6.30 മണിക്ക് ജലാലിയ്യ ദിക്‌റ് ഹല്‍ഖ. പ്രാര്‍ത്ഥന: ഖുര്‍റതുസ്സാദാത്ത് സയ്യിദ് ഫസല്‍ കോയമ്മ തങ്ങള്‍ കുറാ. ഉദ്ഘാടനം: ശൈഖ് ഹബീബ് മുഹമ്മദ് ഇബ്രാഹിം, തുര്‍ക്കി.

പൗരത്വ നിയമ ഭേദഗതിക്കെതിരെ സംയുക്ത മുസ്ലീം ജമാഅത്തിന്റെ പ്രതിഷേധ റാലി

കാസര്‍കോട്: പൗരത്വ നിയമ ഭേദഗതിക്കെതിരെ കാസര്‍കോട് സംയുക്ത മുസ്ലീം ജമാഅത്ത് വെള്ളിയാഴ്ച 3 മണിക്ക് പ്രതിഷേധ റാലി സംഘടിപ്പിക്കുന്നു. പുതിയ ബസ്റ്റാന്റില്‍നിന്നും ആരംഭിച്ചു പുലിക്കുന്നിൽ അവസാനിക്കുന്ന റാലിയില്‍ കാസര്‍കോട് ജില്ലയിലെ നൂറുകണക്കിന് മഹല്ലുകളില്‍ നിന്നായി യുവാക്കളും മുതിര്‍ന്നവരും ഉള്‍പ്പടെ 2 ലക്ഷത്തോളം പേരെ പങ്കെടുപ്പിക്കാനാണ് സംയുക്ത ജമാഅത് തീരുമാനം.

നുള്ളിപ്പാടി ഗ്രൗണ്ടിൽ നിന്ന് ആരംബിച്ച് പുതിയ ബസ്റ്റാന്റ് പ്രസ് ക്ലബ്, റൂബി ജംക്ഷനിൽ നിന്ന് ഗവ: ആശുപത്രി വശം ചേർന്ന് ഹെഡ് പോസ്റ്റ് ഓഫീസ് വശം വഴി, KPR റാവു റോഡ്, എയർലൈൻസ് ജംക്ഷൻ, ബേങ്ക് റോഡ്, ട്രാഫിക് ജംക്ഷൻവഴി MG റോഡ് ,പഴയ ബസ്റ്റാന്റ്, GHS റോഡ് വഴി പുലിക്കുന്ന് സന്ധ്യാരാഗം ഓപ്പൺ തീയേറ്ററിൽ സമാപിക്കും.
കാഞ്ഞങ്ങാട്: പൗരത്വ ഭേദഗതി നിയമം പിന്‍വലിക്കുക, ദേശീയ പൗരത്വ പട്ടിക ഉപേക്ഷിക്കുക എന്നീ ആവശ്യങ്ങളുന്നയിച്ച് വെള്ളിയാഴ്ച കാഞ്ഞങ്ങാട് സംയുക്ത മുസ്ലിം ജമാഅത്ത് കമ്മിറ്റി പൗരത്വസംരക്ഷണ ബഹുജന സംഗമം സംഘടിപ്പിക്കും. വൈകിട്ട് 4 മണിക്ക് നോര്‍ത്ത് കോട്ടച്ചേരിയില്‍ പ്രത്യേകം സജ്ജീകരിച്ച ബി ആര്‍ അംബേദ്കര്‍ നഗറിലാണ് സംഗമം. സമസ്ത കേരള ജം ഇയ്യത്തുല്‍ ഉലമ പ്രസിഡന്റും ഖാസിയുമായ സയ്യിദ് മുഹമ്മദ് ജിഫ്രി മുത്തുക്കോയ തങ്ങള്‍, രാജ്മോഹന്‍ ഉണ്ണിത്താന്‍ എം പി, ഡി വൈ എഫ് ഐ മുന്‍ അഖിലേന്ത്യാ പ്രസിഡന്റും രാജ്യസഭംഗവുമായ കെ കെ രാഗേഷ്, യൂത്ത് കോണ്‍ഗ്രസ് നേതാവ് കെ എസ് ശബരീനാഥ് എംഎല്‍എ തുടങ്ങിയവര്‍ സംബന്ധിക്കും.

കുമ്പള: പവിത്രമായ ഭരണഘടനയെ തകര്‍ത്ത് മതത്തിന്റെ അടിസ്ഥാനത്തില്‍ രാജ്യത്തെ വിഭജിച്ചും, ഭിന്നിപ്പിച്ചും ഭരിക്കാനുള്ള മോദി സര്‍ക്കാരിന്റെ പൗരത്വ നിയമ ഭേദഗതിക്കെതിരെയുള്ള പ്രതിഷേധത്തിന്റെ ഭാഗമായി കുമ്പള മേഖല സംയുക്ത ജമാഅത്ത് റാലിയും, സമ്മേളനവും വെള്ളിയാഴ്ച 3 മണിക്ക്. കുമ്പള റെയില്‍വേ സ്റ്റേഷന്‍ പരിസരത്ത് നിന്നാരംഭിക്കുന്ന റാലി ബസ്റ്റാന്‍ഡ്-ബദിയടുക്ക റോഡ്-ടൗണ്‍ സര്‍ക്കിള്‍ ചുറ്റി സമ്മേളനനഗരിയില്‍ എത്തിച്ചേരും. പതിനായിരങ്ങള്‍ റാലിയില്‍ അണിനിരക്കുമെന്ന് സംഘാടകര്‍ അറിയിച്ചു.

ബേക്കല്‍ കാര്‍ഷിക ഫല പുഷ്പ പ്രദര്‍ശന മേള

ബേക്കല്‍ കാര്‍ഷിക ഫല പുഷ്പ പ്രദര്‍ശന മേളയില്‍ രാവിലെ 10 മണിക്ക് സെമിനാര്‍ ആരോഗ്യ പരിപാലനം. ഉച്ചയ്ക്ക് 2 മണി മുതല്‍ ക്വിസ് മത്സരവും തുടര്‍ന്ന് മൈലാഞ്ചിയിടല്‍ മത്സരവും. വൈകിട്ട് ആറു മണിക്ക് ഇശല്‍ നൈറ്റ്.

മാതൃകാ ഗ്രാമം പദ്ധതി സമര്‍പ്പണം
മൃഗ സംരക്ഷണ വകുപ്പ് പടന്ന ഗ്രാമ പഞ്ചായത്തില്‍ നടപ്പാക്കുന്ന മാതൃകാ ഗ്രാമം പദ്ധതി സമര്‍പ്പണം വെള്ളിയാഴ്ച ഉച്ചയ്ക്ക് 2.30 മണിക്ക് മന്ത്രി കെ രാജു നിര്‍വഹിക്കും. വടക്കേപ്പുറം സഞ്ജയ് ക്ലബ് പരിസരത്ത് നടക്കുന്ന പരിപാടിയില്‍ എം രാജഗോപാല്‍ എംഎല്‍എ അധ്യക്ഷത വഹിക്കും.

ജനസേവ 2019 അവാര്‍ഡ്

ഷാര്‍ജ: അനശ്വര ഗായകന്‍ മുഹമ്മദ് റാഫിയുടെ 95-ാം ജന്മദിനത്തോടനുബന്ധിച്ചു ഐഎംസിസി കലാ വിഭാഗം ധ്വനി ഒരുക്കുന്ന ഓര്‍മകളില്‍ മുഹമ്മദ് റാഫി എന്ന പരിപാടിയില്‍ വെച്ച് പ്രവാസികള്‍ക്കിടയില്‍ നിറഞ്ഞു നില്‍ക്കുന്ന സേവന രംഗത്തെ പ്രമുഖരെ ആദരിക്കുന്നു. വെള്ളിയാഴ്ച വൈകുന്നേരം 7 മണിക് ഷാര്‍ജ ഇന്ത്യന്‍ അസോസിയേഷനില്‍ വെച്ച് ആണ് പരിപാടി സംഘടിപ്പിക്കുന്നത്.



Post a Comment