Join Whatsapp Group. Join now!

ഇനി ഞാന്‍ ഒഴുകട്ടെ: നീര്‍ച്ചാല്‍ പുനരുജജീവനത്തിനായി നാട് കൈകോര്‍ത്തു

ഹരിത കേരളം മിഷന്റെ മൂന്നാം വാര്‍ഷികത്തോടനുബന്ധിച്ച് സംസ്ഥാനത്തൊട്ടാകെ നടപ്പിലാക്കുന്ന നീര്‍ച്ചാല്‍ പുനരുജജീവന പരിപാടിയായ News, kerala, natives joined hands for revive the watershed
മടിക്കൈ: (my.kasargodvartha.com 29.12.2019) ഹരിത കേരളം മിഷന്റെ മൂന്നാം വാര്‍ഷികത്തോടനുബന്ധിച്ച് സംസ്ഥാനത്തൊട്ടാകെ നടപ്പിലാക്കുന്ന നീര്‍ച്ചാല്‍ പുനരുജജീവന പരിപാടിയായ ഇനി ഞാന്‍ ഒഴുകട്ടെ പദ്ധതിയില്‍ ഉള്‍പ്പെടുത്തി മടിക്കൈ ഗ്രാമപഞ്ചായത്തിലെ വാഴക്കോട് ഏച്ചിക്കാനം തോട് പുനരുജ്ജീവനപ്രവര്‍ത്തനം ആരംഭിച്ചു. 15 കിലോമീറ്റര്‍ നീളത്തില്‍ മാനൂരി മുതല്‍ അരയി വരെയുള്ള ഭാഗത്താണ് പുനരുജ്ജീവന പ്രവര്‍ത്തനങ്ങള്‍ ആരംഭിച്ചത്.

മടിക്കൈ എന്നാല്‍ മടിത്തട്ടില്‍ വെള്ളമുള്ള നാട് എന്നര്‍ത്ഥം. എന്നാല്‍ നിലവില്‍ ജീവനില്ലാത്ത നീരൊഴുക്കായി ഒഴുകുന്ന നിരവധി തോടുകള്‍ പഞ്ചായത്തിന്റെ വിവിധ ഭാഗങ്ങളില്‍ ഉണ്ട്. ഈ അവസ്ഥയ്ക്ക് മാറ്റം വരുത്താനുള്ള ക്രിയാത്മകമായ ഇടപെടലാണ് ഹരിത കേരളം മിഷന്റെ നേതൃത്വത്തില്‍ പഞ്ചായത്ത് നടപ്പിലാക്കി വരുന്നത്.


വാഴക്കോട് ഏച്ചിക്കാനം തോട് പുനരുജ്ജീവന പ്രവര്‍ത്തനം ഹരിത കേരളം മിഷന്‍ ജില്ലാ കോഓര്‍ഡിനേറ്റര്‍ എം.പി. സുബ്രഹ്മണ്യന്‍ ഉദ്ഘാടനം ചെയ്തു. മടിക്കൈ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് സി.പ്രഭാകാരന്‍ അധ്യക്ഷത വഹിച്ചു. വൈസ് പ്രസിഡന്റ് കെ. പ്രമീള, വികസനകാര്യ സ്റ്റാന്റിംഗ് കമ്മറ്റി ചെയര്‍മാന്‍ 'ശശീന്ദ്രന്‍ മടിക്കൈ, വാര്‍ഡ് മെമ്പര്‍മാരായ പി സുശീല, ടി സരിത, ബിജി ബാബു, വാര്‍ഡ് കണ്‍വീനര്‍ മനോജ്, കെ.വേലായുധന്‍, കെ.നാരായണന്‍, തൊഴിലുറപ്പ് പദ്ധതി അസിസ്റ്റന്റ് എന്‍ജിനീയര്‍ ശരീഫ് എന്നിവര്‍ സംസാരിച്ചു. കുടുംബശ്രീ പ്രവര്‍ത്തകര്‍, വാര്‍ഡ് വികസന സമിതി, അയല്‍ക്കൂട്ടം, ക്ലബ്ബ്, പാടശേഖര സമിതി പ്രവര്‍ത്തകര്‍, തൊഴിലുറപ്പ് തൊഴിലാളികള്‍ എന്നിവര്‍ പുനരുജ്ജീവന പ്രവര്‍ത്തനത്തില്‍ പങ്കാളികളായി.


(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )

Keywords: News, kerala, natives joined hands for revive the watershed

Post a Comment