● പഴയ ബസ് സ്റ്റാൻഡിലെ ഫസൽ ഫുട് വേർ ഉടമ ഹാജി കെ മുഹമ്മദിൻ്റെ ഭാര്യയാണ്.
കാസർകോട്: (MyKasargodVartha) പുലിക്കുന്ന് ടൗൺ ഹാളിന് സമീപത്തെ ദൈനബി ഹജ്ജുമ്മ (77) നിര്യാതയായി. പഴയ ബസ് സ്റ്റാൻഡ് ക്രോസ് റോഡിലെ ഫസൽ ഫുട് വേർ ഉടമ പുലിക്കുന്ന് ടൗൺ ഹാളിന് സമീപം ചൂരി കോമ്പൗണ്ട് നൂർ വില്ലയിൽ മുഹമ്മദ് ഹാജി പിടിയേക്കാരൻ എന്ന മാമുവിന്റെ ഭാര്യയാണ്. അവിഭക്ത കണ്ണൂർ ജില്ലാ മുസ്ലിം ലീഗിന്റെ മുൻ ട്രഷറർ ആയിരുന്ന പരേതനായ സി. അബ്ദുല്ല ഹാജി (ചൂരി ഹാജി)യുടെയും പരേതയായ മറിയുമ്മ കെ.സിയുടെയും മകളാണ്. സാമൂഹിക ബന്ധങ്ങളിലും സൗഹൃദങ്ങളിലും നിറഞ്ഞുനിന്ന വ്യക്തിത്വമായിരുന്നു സൈനബ ഹജ്ജുമ്മയുടേത്.

മക്കൾ: ഫുട് വേർ കട ഉടമകളായ സുബൈർ പുലിക്കുന്ന്, ഫസൽ, ലത്തീഫ് (ബിസിനസ്), ആബിദ, നിഷ.
മരുമക്കൾ: സി അബ്ദുല്ല ഹാജി പുലിക്കുന്ന്, വാഹിദ് ചെമനാട്, നൂർജഹാൻ കോട്ടിക്കുളം, ശമീമ ബജ്‌പെ, സാജിദ മഞ്ചേശ്വരം.
അബ്ദുൽ ഹമീദ് സി.എ, ഉസ്മാൻ ചൂരി, റുഖിയ സി.എ, ഹാജറ സി.എ, ബഷീർ ചൂരി, ഫാതിമാബി സി.എ, അസ്മാബി സി.എ, അഷറഫ് യുടു, സമീറ സി.എ, അയ്യൂബ് സി.എ, പരേതരായ മഹമൂദ് സി.എ, അസീസ് ചൂരി.
ഖബറടക്കം തളങ്കര മാലിക് ദീനാർ ജുമാ മസ്ജിദ് അങ്കണത്തിൽ നടന്നു
Article Summary: Dainabi Hajumma (77), wife of Fazal Footwear owner Haji K Mohammad, passed away in Kasaragod.
Keywords: Dainabi Hajumma Obituary, Haji K Mohammad Wife Died, Fazal Footwear Owner, Pulikunnu Dainabi, Kasaragod Death News
#Kasaragod #Obituary #DainabiHajumma #FazalFootwear #Pulikunnu #HajiKMohammad