Join Whatsapp Group. Join now!

സന്നദ്ധ സംഘടനകള്‍ സമൂഹത്തിന് കൈത്താങ്ങായി പ്രവര്‍ത്തിക്കണം -ശമീം തങ്ങള്‍ കുമ്പോല്‍

സമൂഹത്തില്‍ കഷ്ടതകള്‍ അനുഭവിക്കുന്നവരെ കണ്ടെത്തി സഹായിക്കുന്നതിലാണ് നന്മയെന്നും, : Kerala, News, Mogral, Mogral Sadhu Sahaya Samrakshana samithi office inaugurated
മൊഗ്രാല്‍: (my.kasargodvartha.com 19.12.2019) സമൂഹത്തില്‍ കഷ്ടതകള്‍ അനുഭവിക്കുന്നവരെ കണ്ടെത്തി സഹായിക്കുന്നതിലാണ് നന്മയെന്നും, ഈ രംഗത്ത് സന്നദ്ധ സംഘടനകള്‍ വഹിക്കുന്ന പങ്ക് വലുതാണെന്നും സയ്യിദ് ശമീം തങ്ങള്‍ കുമ്പോല്‍ അഭിപ്രായപ്പെട്ടു. മൊഗ്രാല്‍ സാധു സഹായ സംരക്ഷണ സമിതിയുടെ ഓഫീസ് ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു തങ്ങള്‍.

അനാഥ, സാധു പെണ്‍കുട്ടികള്‍ക്ക് വിവാഹത്തിന് സഹായധനം, കിടപ്പു രോഗികള്‍ക്ക് ചികിത്സാ സഹായം തുടങ്ങി കഴിഞ്ഞ അഞ്ചുവര്‍ഷമായി ഒട്ടേറെ സഹായ പ്രവര്‍ത്തനങ്ങളാണ് സംഘടന നടപ്പിലാക്കിവരുന്നത്. സമൂഹത്തിന് കൈത്താങ്ങാവാന്‍ നടത്തുന്ന ഇത്തരം പ്രവര്‍ത്തനങ്ങള്‍ മാതൃകയാണെന്ന് ശമീം തങ്ങള്‍ പറഞ്ഞു.

ചടങ്ങില്‍ എം ഖാലിദ് ഹാജി അധ്യക്ഷത വഹിച്ചു. റഫീഖ് ഫൈസി പ്രാര്‍ത്ഥനക്ക് നേതൃത്വം നല്‍കി. അഡ്വ. സക്കീര്‍ അഹമ്മദ്, കുമ്പള ഗ്രാമപഞ്ചായത്ത് സ്ഥിരം സമിതി അംഗം ബി എന്‍ മുഹമ്മദലി, എന്‍ പി മുഹമ്മദ് മുസ്‌ലിയാര്‍, ബി എന്‍ അബ്ദുല്ല, എം എം റഹ്മാന്‍, മാമു, റസാഖ്, അഷ്‌റഫ് നാങ്കി, സൈനുദ്ദീന്‍ എസ് എം, എന്‍ പി അബൂബക്കര്‍, ലത്തീഫ് മുംബൈ, അബ്ബാസ് നാങ്കി, അബ്ദു സീതി, അസീസ്, അബ്ദുല്ല ഉമ്മര്‍, ഷാഫി ബിഗ്നാങ്കി, അബ്ദുല്ല, എം എ മൂസ എന്നിവര്‍ സംബന്ധിച്ചു. അഷ്‌റഫ് എം എ കെ സ്വാഗതം പറഞ്ഞു.


(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങaളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം  )

Keywords: Kerala, News, Mogral, Mogral Sadhu Sahaya Samrakshana samithi office inaugurated

Post a Comment