Join Whatsapp Group. Join now!

കാസര്‍കോട് ജില്ലാ തുടര്‍ വിദ്യാഭ്യാസ കലോത്സവം കോളിയടുക്കത്ത്

Kerala, News, Kalolsavam, Kasargod, Koliyadukkam, District kalolsavam, Press meet, Kasargod District Continuing Education Festival at Koliyadukkam
കാസര്‍കോട്: (www.my.kasargodvartha.com 04.12.2019) അവസരങ്ങള്‍ ലഭിക്കാതെ പോയ മുതിര്‍ന്ന പഠിതാക്കള്‍ക്കു വേണ്ടി സംസ്ഥാന സാക്ഷരതാമിഷന്‍ നടത്തുന്ന 9-ാം മത് സംസ്ഥാന തുടര്‍ വിദ്യാഭ്യാസ കലോത്സവത്തിന് മുന്നോടിയായി കാസര്‍കോട് ജില്ല തുടര്‍ വിദ്യാഭ്യാസ കലോത്സവം ഡിസംബര്‍ 7, 8 തീയ്യതികളില്‍ നടത്തുമെന്ന് ജില്ല പഞ്ചായത്ത് ആരോഗ്യ വിദ്യാഭ്യാസ സ്ഥിരം സമിതി ചെയര്‍മാന്‍ ഷാനവാസ് പാദൂര്‍ വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു. ചെമ്മനാട് ഗ്രാമ പഞ്ചായത്തിലെ കോളിയടുക്കത്ത് 3 വേദികളിലായാണ് മത്സരങ്ങള്‍ നടത്തുക.


ബ്ലോക്ക്, നഗരസഭ തല മത്സരങ്ങളില്‍ ഒന്നാം സ്ഥാനം ലഭിച്ചവരാണ് ജില്ല കലോത്സവത്തില്‍ മത്സരിക്കുന്നത്. സാക്ഷരത നാലാംതരം, ഏഴാംതരം തുല്യതാ പഠിതാക്കള്‍, പത്താംതരം ഹയര്‍ സെക്കണ്ടറി തുല്യതാ പഠിതാക്കള്‍, പ്രേരക്മാര്‍-ഇന്‍സെക്ടര്‍മാര്‍ എന്നീ മൂന്നു വിഭാഗങ്ങളായാണ് മത്സരങ്ങള്‍ സംഘടിപ്പിക്കുന്നത്. സാക്ഷരത, നാലാംതരം ഏഴാംതരം വിഭാഗങ്ങള്‍ 22 ഇനങ്ങളും, പത്താംതരം ഹയര്‍ സെക്കണ്ടറി തുല്യത വിഭാഗത്തില്‍ 21 ഇനങ്ങളിലും പ്രേരക്മാര്‍-ഇന്‍സെക്ടര്‍മാര്‍ 23 ഇനങ്ങളും കന്നഡ ഭാഷയില്‍ 5 ഇനങ്ങളും ഉള്‍പ്പെടെ ആകെ 71 ഇനങ്ങളിലാണ് മത്സരങ്ങള്‍ നടക്കുന്നത്. 700ല്‍ അതികം മുതിര്‍ന്ന പഠിതാക്കള്‍ മത്സരിക്കുമെന്നും അറിയിച്ചു.

വാര്‍ത്താ സമ്മേളനത്തില്‍ ജില്ലാ പഞ്ചായത്ത് സെക്രട്ടറി പി നന്ദകുമാര്‍, സാക്ഷരതാമിഷന്‍ ജില്ലാ കോ-ഓര്‍ഡിനേറ്റര്‍ ഷാജുജോണ്‍, സാക്ഷരതാമിഷന്‍ അസി. കോ-ഓര്‍ഡിനേറ്റര്‍ പി എന്‍ ബാബു, ജില്ലാ സാക്ഷരതാ സമിതി അംഗം കെ വി രഘവന്‍ മാസ്റ്റര്‍, ജില്ലാ സാക്ഷരതാ സമിതി അംഗം രാജന്‍ പൊയിനാച്ചി എന്നിവരും പങ്കെടുത്തു.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )

Keywords: Kerala, News, Kalolsavam, Kasargod, Koliyadukkam, District kalolsavam, Press meet, Kasargod District Continuing Education Festival at Koliyadukkam

Post a Comment