Join Whatsapp Group. Join now!

അയണ്‍ ഫാബ്രിക്കേഷന്‍ ജില്ലാ കണ്‍വന്‍ഷന്‍ 30ന്

കേരള അയണ്‍ ഫാബ്രിക്കേഷന്‍ ആന്‍ഡ് എഞ്ചിനീയറിംഗ് യൂണിറ്റ് അസോസിയേഷന്‍ ജില്ലാ കണ്‍വെന്‍ഷന്‍ 30ന് കാസര്‍കോട് മുനിസിപ്പല്‍ Kerala, News, Iron Fabrication District convention on 30th
കാസര്‍കോട്: (my.kasargodvartha.com 27.12.2019) കേരള അയണ്‍ ഫാബ്രിക്കേഷന്‍ ആന്‍ഡ് എഞ്ചിനീയറിംഗ് യൂണിറ്റ് അസോസിയേഷന്‍ ജില്ലാ കണ്‍വെന്‍ഷന്‍ 30ന് കാസര്‍കോട് മുനിസിപ്പല്‍ ടൗണ്‍ ഹാളില്‍ നടക്കുമെന്ന് ഭാരവാഹികള്‍ വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു. രാവിലെ 10 മണിക്ക് എന്‍ എ നെല്ലിക്കുന്ന്എം എല്‍ എ ഉദ്ഘാടനം ചെയ്യും. കലക്ടര്‍ ഡോ. ഡി സജിത്ത് ബാബു മുഖ്യാതിഥിയാകും. സംസ്ഥാന സെക്രട്ടറി കെ രാധാകൃഷ്ണന്‍ സംഘടനാ റിപ്പോര്‍ട്ട് അവതരിപ്പിക്കും.

ജില്ലാ സെക്രട്ടറി കെ വി സുഗതന്‍ പ്രവര്‍ത്തന റിപ്പോര്‍ട്ടും വരവ് ചെലവും അവതരിപ്പിക്കും. സംഘടനക്ക് ജില്ലയില്‍ 600 അംഗങ്ങളുണ്ട്. മേഖലയില്‍ പതിനായിരത്തോളം തൊഴിലാളികളുണ്ട്. സമ്മേളന ദിവസം ജില്ലയിലെ എല്ലാ യൂണിറ്റുകള്‍ക്കും അവധിയായിരിക്കും.

വാര്‍ത്താസമ്മേളനത്തില്‍ ജില്ലാ പ്രസിഡന്റ് സി വി സത്യാനന്ദന്‍, കെ വി സുഗതന്‍, പി ദിനേശന്‍, ടി വി രവീന്ദ്രന്‍, കെ ഗംഗാധരന്‍ എന്നിവര്‍ സംബന്ധിച്ചു.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )

Keywords: Kerala, News, Iron Fabrication District convention on 30th
  < !- START disable copy paste -->   

Post a Comment