Join Whatsapp Group. Join now!

ഇശല്‍ കലാ സാഹിതി-2019 ഇശല്‍ പ്രതിഭാ അവാര്‍ഡ് ഇബ്രാഹിം മൊഗ്രാലിന്

കേരള സാംസ്‌കാരിക പരിഷത്തിന്റെ ഇശല്‍ കലാസാഹിതി- 2019 ഇശല്‍ പ്രതിഭാ അവാര്‍ഡിന് പ്രമുഖ മാപ്പിള കലാകാരന്‍ ഇബ്രാഹിം News, Kerala, Ibrahim Mogral receives ishal prathibha Award
കാസര്‍കോട്: (my.kasargodvartha.com 18.12.2019) കേരള സാംസ്‌കാരിക പരിഷത്തിന്റെ ഇശല്‍ കലാസാഹിതി- 2019 ഇശല്‍ പ്രതിഭാ അവാര്‍ഡിന് പ്രമുഖ മാപ്പിള കലാകാരന്‍ ഇബ്രാഹിം മൊഗ്രാലിനെ തിരഞ്ഞെടുത്തു. കേരളത്തിലെ കലാകാരന്മാരെ ഒരുമിപ്പിച്ചുകൊണ്ട് മാനവ സൗഹൃദം ഊട്ടി ഉറപ്പിക്കാന്‍ ഇബ്രാഹിം നടത്തുന്ന വേറിട്ട പ്രവര്‍ത്തനം മുന്‍നിര്‍ത്തിയാണ് അവാര്‍ഡിന് പരിഗണിച്ചിരിക്കുന്നത്.

കേരള കലാ കൂട്ടായ്മയുടെ ആഭിമുഖ്യത്തില്‍ 2020 മാര്‍ച്ച് 25 മുതല്‍ ഏപ്രില്‍ 14 വരെ തിരുവനന്തപുരത്തു നിന്നും കാസര്‍കോട് വരെ ഡോക്ടര്‍ കാഞ്ഞങ്ങാട് രാമചന്ദ്രന്‍ നയിക്കുന്ന മാനവ സൗഹാര്‍ദ സംഗീതയാത്ര സംഘടിപ്പിക്കുന്നുണ്ട്. ഇതിന്റെ പ്രചരണാര്‍ത്ഥം 14 ജില്ലകളിലും ഇതിനകം കേരള കലാ കൂട്ടായ്മ ജില്ലാ കമ്മിറ്റികള്‍ രൂപീകരിച്ചു കഴിഞ്ഞു. ഇതിന്റെ മുഖ്യ സംഘാടകരില്‍ ഒരാള്‍ കൂടിയാണ് ഇബ്രാഹിം മൊഗ്രാല്‍.


2019 ഡിസംബര്‍ 22ന് രാവിലെ 9 മണിക്ക് മഞ്ചേരി പുല്‍പ്പറ്റയില്‍ വെച്ച് നടക്കുന്ന ചടങ്ങില്‍ ഇബ്രാഹിമിന് അവാര്‍ഡ് സമ്മാനിക്കും. ചടങ്ങില്‍ മുന്‍ സാംസ്‌കാരിക വകുപ്പ് മന്ത്രി എപി അനില്‍കുമാര്‍, പ്രമുഖ മാപ്പിള സാഹിത്യനിരൂപകന്‍ ഫൈസല്‍ എളേറ്റില്‍, ഒഎം കരുവാരക്കുണ്ട്, ബാപ്പു വാവാഡ് തുടങ്ങിയവര്‍ സംബന്ധിക്കുമെന്ന് സാംസ്‌കാരിക പരിഷത്ത് സംസ്ഥാന പ്രസിഡന്റ് അഡ്വക്കേറ്റ് ഷെരീഫ് ഉള്ളത്ത്, ജില്ലാ പ്രസിഡണ്ട് മൂസ പാട്ടില്ലത്ത് അറിയിച്ചു.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )
  < !- START disable copy paste -->
Keywords:News, Kerala, Ibrahim Mogral receives ishal prathibha Award

Post a Comment