Join Whatsapp Group. Join now!

മുന്‍ ചെറുവത്തൂര്‍ പഞ്ചായത്ത് പ്രസിഡണ്ട് സി കാര്‍ത്യായനി നിര്യാതയായി

ചെറുവത്തൂര്‍ മുന്‍ പഞ്ചായത്ത് പ്രസിഡണ്ട് നിര്യാതയായി. കാരിയില്‍ എരിഞ്ഞിക്കീലിലെ സി കാര്‍ത്യായനി(68)യാണ്News, Kerala, Obituary, Death, CPM, Deadbody,
ചെറുവത്തൂര്‍:(my.kasargodvartha.com 23/12/2019) ചെറുവത്തൂര്‍ മുന്‍ പഞ്ചായത്ത് പ്രസിഡണ്ട് നിര്യാതയായി. കാരിയില്‍ എരിഞ്ഞിക്കീലിലെ സി കാര്‍ത്യായനി(68)യാണ് നിര്യാതയായത്. ആരോഗ്യ വകുപ്പ് ജീവനക്കാരിയായിരുന്നു. എന്‍ജിഒ യൂണിയന്‍ സംസ്ഥാന കമ്മിറ്റി അംഗം, മഹിള അസോസിയേഷന്‍ മുന്‍ ജില്ല ജോയിന്റ് സെക്രട്ടറി,സി പി എം ചെറുവത്തൂര്‍ ഏരിയ കമ്മിറ്റിയംഗം, തുരുത്തി വില്ലേജ് സെക്രട്ടറി, അവിഭക്ത സിപിഎം ത്രിക്കരിപ്പൂര്‍ ഏരിയ കമ്മിറ്റിയംഗം എന്നീ നിലയില്‍ പ്രവര്‍ത്തിച്ചിട്ടുണ്ട്.


സര്‍ക്കാര്‍ ജീവനക്കാരുടെ സമരത്തില്‍ പങ്കെടുത്ത് ജയില്‍വാസം അനുഷ്ഠിച്ചിട്ടുണ്ട്. സിപിഎം എരിഞ്ഞിക്കീല്‍ ബ്രാഞ്ച് അംഗമാണ്. അസുഖ ബാധയാല്‍ ഏറെ നാളായി കിടപ്പിലായിരുന്നു. മൃതദേഹം ചെറുവത്തൂര്‍ പഞ്ചായത്ത്, എരിഞ്ഞിക്കീല്‍ പീപ്പിള്‍സ് ക്ലബ് എന്നിവടങ്ങളില്‍ പൊതു ദര്‍ശനത്തിന് വെച്ച ശേഷം സംസ്‌കരിച്ചു.

മക്കള്‍:സിനി, സുനില്‍കുമാര്‍. മരുമക്കള്‍: ശ്രുതി, പരേതനായ വല്‍സന്‍ (ത്രിക്കരിപ്പൂര്‍). സഹോദരങ്ങള്‍: കല്യാണി (കാരി), നാരായണി (പതിക്കാല്‍), കുഞ്ഞമ്പാടി (സിപിഎം
തുരുത്തി ലോക്ല്‍ കമ്മിറ്റി അംഗം), പരേതരായ കുഞ്ഞിരാമന്‍, കുഞ്ഞിക്കണ്ണന്‍, അച്ചുതന്‍.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )

Keywords: News, Kerala, Obituary, Death, CPM, Deadbody, Former Cheruvathur panchayat president C Karthiyani  passed away

Post a Comment