Kerala

Gulf

Chalanam

Obituary

Video News

താജുല്‍ ഉലമയും നൂറുല്‍ ഉലമയും തലമുറകള്‍ക്ക് കരുത്ത്: റഫീഖ് സഅദി ദേലംപാടി

ദമ്മാം: (my.kasargodvartha.com 07.12.2019) നാല് പതിറ്റാണ്ടിലേറെ കാലം ജാമിഅ സഅദിയ്യക്കും സമസ്ത പണ്ഡിത സഭക്കും നേതൃത്വം നല്‍കിയ നവോത്ഥാന നായകരായ താജുല്‍ ഉലമാ ഉള്ളാള്‍ തങ്ങള്‍, നൂറുല്‍ ഉലമാ എം എ അബ്ദുല്‍ഖാദര്‍ മുസ്‌ലിയാര്‍ അനുസ്മരണ സമ്മേളനത്തിന് ദമ്മാമില്‍ സമാപനം.

സഅദിയ്യ സാധിച്ചെടുത്ത ആദര്‍ശ വിപ്ലവത്തിന്റെ മുന്നണിയില്‍ വര്‍ത്തിച്ച രണ്ട് മഹത്തുക്കളാണ് താജുല്‍ ഉലമ ഉള്ളാള്‍ തങ്ങളും നൂറുല്‍ ഉലമ എം എ അബ്ദുല്‍ഖാദര്‍ മുസ്‌ലിയാരുമെന്ന് പ്രമുഖ പണ്ഡിതന്‍ റഫീഖ് സഅദി ദേലംപാടി അഭിപ്രായപ്പെട്ടു. ഇരുവരും ആദര്‍ശ വഴിയില്‍ പുതുതലമുറക്ക് കരുത്താണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

ദമ്മാം കമ്മിറ്റി ദമ്മാം ഹോളിഡേയ്‌സ് ഹോട്ടലില്‍ നടത്തിയ താജുല്‍ ഉലമ, നൂറുല്‍ ഉലമ അനുസ്മരണ സമ്മേളനത്തിലും സഅദിയ്യ ഗോള്‍ഡന്‍ ജൂബിലി പ്രചാരണ സമ്മേളത്തിലും മുഖ്യപ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം.

സമ്മേളന സന്ദേശം സഅദിയ്യ കേന്ദ്ര കമ്മിറ്റി സെക്രട്ടറി സയ്യിദ് മുത്തുക്കോയ തങ്ങള്‍ കണ്ണവം അവതരിപ്പിച്ചു. ഖാലിദ് ബാഖവി ഉദ്ഘാടനം ചെയ്തു. മുഹമ്മദ്കുഞ്ഞി അമാനി, സഅദിയ പ്രസിഡന്റ് അബ്ബാസ് ഹാജി കുഞ്ചാര്‍, അല്‍കോബാര്‍ പ്രസിഡന്റ് അപ്‌സര ഖാദിര്‍ ഹാജി, ഐസിഎഫ് ദമ്മാം സെന്‍ട്രല്‍ പ്രസിഡന്റ് അബ്ദുസ്സമദ് മുസ്ലിയാര്‍, യൂസുഫ് സഅദി അയ്യങ്കേരി, ഹമീദ് വടകര, റഫീഖ് വയനാട്, അഹ്മദ് തോട്ടട, മര്‍കസ് നോളജ് സിറ്റി ഡയറക്ടര്‍മാരായ മുഹമ്മദ് ശകീല്‍ ടി കെ, ഹിബത്തുല്ല എന്‍, മുബാറക് സഅദി മലപ്പുറം, മുഹമ്മദ് സഅദി ആദൂര്‍, സിദ്ദീഖ് സഖാഫി ഉര്‍മി, അബ്ദുല്‍ഖാദിര്‍ സഅദി കൊറ്റുമ്പ, റിയാസ് ആലംപാടി, കാസിം അടൂര്‍, അഷ്റഫ് സഅദി ബാക്കിമാര്‍, അബ്ദുല്‍ജബ്ബാര്‍ ലത്തീഫി, സഅദിയ്യ ഓള്‍ഡ് സ്റ്റുഡന്റ്‌സ് ഭാരവാഹികളായ മുസമ്മില്‍, ഫസല്‍ തുടങ്ങിയവര്‍ വിവിധ സെഷനുകള്‍ക്ക് നേതൃത്വം നല്‍കി. ജനറല്‍ സെക്രട്ടറി ലത്തീഫ് പള്ളത്തട്ക്ക സ്വാഗതവും മുഹമ്മദ്കുഞ്ഞി ഉളുവാര്‍ നന്ദിയും പറഞ്ഞു.


(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങaളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം  )

Keywords: Gulf, News, Dammam, Saadiya golden jubilee, Commemorative conference conducted

Web Desk Hub

NEWS PUBLISHER

No comments:

Leave a Reply

Popular Posts

Kasargodvartha
kasargodvartha android application

Featured Post

ആംബുലന്‍സുമായി ചരിത്രത്തിലേക്ക് ഓടിക്കയറിയ തമീമിന് കെ എം സി സിയുടെ സ്‌നേഹാദരം

ദുബൈ: (my.kasargodvartha.com 21.01.2018) കാസര്‍കോട് നിന്ന് തമീമെന്ന ചെറുപ്പക്കാരന്‍ ചരിത്രത്തിലേക്ക് ഓടിക്കയറുമ്പോള്‍ ലൈബ എന്ന ഒരു കുഞ്ഞു...

Archive