Join Whatsapp Group. Join now!

സിഒഎ ജില്ലാ സമ്മേളനം; സംഘാടക സമിതി രൂപീകരിച്ചു

ജനുവരി 21ന് കാസര്‍കോട്ട് നടക്കുന്ന കേബിള്‍ ടിവി ഓപ്പറേറ്റേഴ്‌സ് അസോസിയേഷന്‍ ജില്ലാKerala, News
കാസര്‍കോട്: (my.kasargodvartha.com 30.12.2019) ജനുവരി 21ന് കാസര്‍കോട്ട് നടക്കുന്ന കേബിള്‍ ടിവി ഓപ്പറേറ്റേഴ്‌സ് അസോസിയേഷന്‍ ജില്ലാ സമ്മേളനത്തിന്റെ സംഘാടക സമിതി രൂപീകരിച്ചു. കാസര്‍കോട് സിറ്റി ടവര്‍ ഹാളില്‍ നടന്ന യോഗം എന്‍ എ നെല്ലിക്കുന്ന് എംഎല്‍എ ഉദ്ഘാടനം ചെയ്തു. സംഘാടക സമിതി ഭാരവാഹികളായി എന്‍ എ നെല്ലിക്കുന്ന് എംഎല്‍എയെ ചെയര്‍മാനായും, എം മനോജ് കുമാര്‍, ഷുക്കൂര്‍ കോളിക്കര എന്നിവരെ വര്‍ക്കിംഗ് ചെയര്‍മാന്മാരുമായും തെരഞ്ഞെടുത്തു.

എം ലോഹിതാക്ഷനെ ജനറല്‍ കണ്‍വീനറായും, കെ സുനില്‍ കുമാര്‍, പുരുഷോത്തം എം നായ്ക്ക് എന്നിവരെ കണ്‍വീനര്‍മാരായും തെരഞ്ഞെടുത്തു. സദാശിവ കിണിയാണ് ട്രഷറര്‍. സമ്മേളനത്തിന്റെ വിജയകരമായി നടത്തിപ്പിനായി വിവിധ സബ് കമ്മിറ്റികളും രൂപീകരിച്ചു. കാസര്‍കോട് മേഖലയിലെ മുഴുവന്‍ അംഗങ്ങളെയും ഉള്‍പ്പെടുത്തിയുള്ള വിപുലമായ സംഘാടക സമിതിയാണ് ഇത്തവണ രൂപീകരിച്ചത്.

Kerala, News, COA district conference; Organizing committee formed

സംഘാടകസമിതി രൂപീകരണയോഗത്തില്‍ ജില്ലാ പ്രസിഡണ്ട് കെ മനോജ് കുമാര്‍ അധ്യക്ഷത വഹിച്ചു. സിഒഎ സംസ്ഥാന കമ്മിറ്റി അംഗങ്ങളായ കെ രഘുനാഥ്, ഷുക്കൂര്‍ കോളിക്കര, ശ്രീനാരായണന്‍, കെ പ്രദീപ് കുമാര്‍ എന്നിവര്‍ സംസാരിച്ചു. സിഒഎ ജില്ലാ സെക്രട്ടറി എം ലോഹിതാക്ഷന്‍ സ്വാഗതവും മേഖലാ സെക്രട്ടറി സുനില്‍കുമാര്‍ നന്ദിയും പറഞ്ഞു. സിഒഎ സംസ്ഥാന സമ്മേളനം ഫെബ്രുവരി 22,23,24 തീയതികളില്‍ കോട്ടയത്ത് നടക്കും.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )

< !- START disable copy paste -->
Keywords: Kerala, News, COA district conference; Organizing committee formed

Post a Comment