കാസര്‍കോട്: (www.kasargodvartha.com 02.12.2019) കേരള കോ-ഓപ്പറേറ്റീവ് സര്‍വീസ് പെന്‍ഷനേര്‍സ് അസോസിയേഷന്‍ ഡിസംബര്‍ നാലിന് കലക്ട്രേറ്റിന് മുന്നില്‍ കൂട്ട സത്യാഗ്രഹം സംഘടിപ്പിക്കുന്നു. ബുധനാഴ്ച രാവിലെ 10 മണിക്ക് കാസര്‍കോട് കലക്ട്രേറ്റ് പരിസരത്ത് വെച്ച് നടക്കുന്ന സത്യാഗ്രഹം കാസര്‍കോട് എംഎല്‍എ എന്‍എ നെല്ലിക്കുന്ന് നിര്‍വഹിക്കുമെന്ന് ജില്ലാ കമ്മിറ്റി ഭാരവാഹികള്‍ വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു.
വിവിധ ആവശ്യങ്ങള്‍ ഉന്നയിച്ചാണ് അന്നേ ദിവസം തന്നെ സെക്രട്ടേറിയറ്റിന് മുന്നിലും 13 കലക്ട്രേറ്റിന് മുന്നിലും സത്യാഗ്രഹം നടത്തുന്നത്. സര്‍ക്കാറിന്റെയും പെന്‍ഷന്‍ ബോര്‍ഡിന്റെയും മുന്നില്‍ നിരവധി തവണ ആവശ്യങ്ങള്‍ ഉന്നയിച്ചെങ്കിലും അനുകൂല നടപടി ഉണ്ടായില്ലെന്നും ഇതിനേ തുടര്‍ന്നാണ് പ്രത്യക്ഷ സമരത്തിനിറങ്ങിയതെന്നും പെന്‍ഷനേഴ്‌സ് അസോസിയേഷന്‍ ഭാരവാഹികള്‍ അറിയിച്ചു. വാര്‍ത്താ സമ്മേളനത്തില്‍ കെസിഎസ്പിഎ ജില്ലാ സെക്രട്ടറി പിവി ഭാസ്‌കരന്‍, സംസ്ഥാന സെക്രട്ടറി ചേക്കോട് ബാലകൃഷ്ണന്‍ നായര്‍, കുഞ്ഞിരാമന്‍ നായര്‍, കെ ബാലകൃഷ്ണന്‍, പിവി കുഞ്ഞിരാമന്‍, അടുക്കത്തില്‍ കൃഷ്ണന്‍ മണിയാണി, ബാലന്‍ മുന്നാട് എന്നിവര്‍ സംബന്ധിച്ചു.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )
Keywords: Kerala, Kasaragod, News, Satyagraha, Pensioners, Co-operative service, MLA, Co-operative pensioners mass satyagraha on December 4