Join Whatsapp Group. Join now!

പൗരത്വ ഭേദഗതി നിയമം: ബഹുജന റാലിയും പ്രതിഷേധ യോഗവും നടത്തി

പൗരത്വ ഭേദഗതി നിയമം നടപ്പിലാക്കുന്നതിനെതിരെ തെക്കേപ്പുറം മുസ്ലിം ജമാഅത്ത് നേതൃത്വത്തില്‍ Kerala, News, Kanhangad, Thekkeppuram Muslim Jamaath, Hira Masjid, Citizenship Amendment Act: Mass rallies and protest gathering held
കാഞ്ഞങ്ങാട്: (my.kasargodvartha.com 27.12.2019) പൗരത്വ ഭേദഗതി നിയമം നടപ്പിലാക്കുന്നതിനെതിരെ തെക്കേപ്പുറം മുസ്ലിം ജമാഅത്ത് നേതൃത്വത്തില്‍ ഹിറാ മസ്ജിദുമായി സഹകരിച്ച് ബഹുജന റാലിയും പ്രതിഷേധ യോഗവും നടത്തി. റാലിയില്‍ വ്യത്യസ്ത സംഘടനാ പ്രതിനിധികളും രാഷ്ട്രീയ പ്രവര്‍ത്തകരും അണിചേര്‍ന്നു.

തെക്കേപ്പുറം മുസ്ലിം ജമാഅത്ത് പ്രസിഡന്റ് സി കുഞ്ഞഹമ്മദ് ഹാജി പാലക്കി, സെക്രട്ടറി എം ഇബ്രാഹിം, സിപിഎം നേതാവ് സുനില്‍കുമാര്‍, കോണ്‍ഗ്രസ് നേതാവ് എന്‍ വി അരവിന്ദാക്ഷന്‍ നായര്‍, പഞ്ചായത്തംഗം ഹമീദ് ചേരക്കാടത്ത്, സി എച്ച് ഇബ്രാഹിം മാസ്റ്റര്‍, ടി മുഹമ്മദ് അസ്ലം, അഹമ്മദ് ബെസ്റ്റോ, ബി എം മുഹമ്മദ്കുഞ്ഞി, കമാല്‍ കുഞ്ഞഹമ്മദ്, ഐ അബ്ദുല്ല, ഷുക്കൂര്‍ പള്ളിക്കാടത്ത്, കെ എച്ച് അഷ്റഫ്, എം ഹമീദ് ഹാജി, എം മുഹമ്മദ്കുഞ്ഞി, എ പി ഉമ്മര്‍, അഹമ്മദ് കിര്‍മാനി, സി മുഹമ്മദ്കുഞ്ഞി, ഗഫൂര്‍ മായിന്‍കാടത്ത്, ഇഖ്ബാല്‍ പള്ളി ഇമാം ശംസു സഅദി, ഷാഹുല്‍ഹമീദ്, പി എം ഹസൈനാര്‍ തുടങ്ങിയവര്‍ നേതൃത്വം നല്‍കി.

പ്രതിഷേധ യോഗം തെക്കേപ്പുറം ഖത്തീബ് മുഹമ്മദ് ഇര്‍ഷാദ് അല്‍ അസ്ഹരി ഉദ്ഘാടനം ചെയ്തു. പാലക്കി കുഞ്ഞഹമ്മദ് ഹാജി അധ്യക്ഷത വഹിച്ചു. സിപിഎം നേതാവ് സുനില്‍കുമാര്‍, മണ്ഡലം കോണ്‍ഗ്രസ് പ്രസിഡന്റ് സതീശന്‍ പറക്കാട്, റസാഖ് കോളോത്ത്, ബ്ലോക്ക് കോണ്‍ഗ്രസ് സെക്രട്ടറി നിഷാന്ത്, ടി മുഹമ്മദ് അസ്ലം, പി അബ്ദുല്‍ഖാദര്‍ എന്നിവര്‍ സംസാരിച്ചു. എം ഇബ്രാഹിം സ്വാഗതം പറഞ്ഞു.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങaളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം  )

Keywords: Kerala, News, Kanhangad, Thekkeppuram Muslim Jamaath, Hira Masjid, Citizenship Amendment Act: Mass rallies and protest gathering  held

Post a Comment