Join Whatsapp Group. Join now!

എറൗണ്ട് മേല്പറമ്പിന്റെ സ്നേഹോപഹാരങ്ങൾ സമ്മാനിച്ചു

മേല്‍പറമ്പിനു ചുറ്റുമുള്ള പ്രദേശങ്ങളിലുള്ളവരുടെ ഫേസ്ബുക്ക് കൂട്ടായ്മയായ എറൗണ്ട് മേല്‍പ്പറമ്പ് പ്രഖ്യാപിച്ച 'സ്‌നേഹോപഹാരം News, Kerala, Around Melparamba's Award gave to Rafi Pallippuram
മേല്‍പറമ്പ്: (my.kasargodvartha.com 24.12.2019) മേല്‍പറമ്പിനു ചുറ്റുമുള്ള പ്രദേശങ്ങളിലുള്ളവരുടെ ഫേസ്ബുക്ക് കൂട്ടായ്മയായ എറൗണ്ട് മേല്‍പ്പറമ്പ് പ്രഖ്യാപിച്ച സ്‌നേഹോപഹാരങ്ങള്‍ സമര്‍പ്പിച്ചു. വെള്ളിയാഴ്ച ദുബായില്‍ വെച്ച് നടന്ന ഒമ്പതാം എമ്പെറൊര്‍ എം പി എല്‍ന്റെ പ്രൗഢഗംഭീരമായ വേദിയില്‍ വെച്ച് പൊതുരംഗത്തെ പ്രമുഖ വ്യക്തത്വങ്ങളുടെ സാന്നിധ്യത്തില്‍ വെച്ചാണ് എറൗണ്ട് മേല്പറമ്പിന്റെ സ്‌നേഹോപഹാരങ്ങള്‍ സമര്‍പ്പിച്ചത്.

റാഫി പള്ളിപ്പുറത്തിന് സ്‌നേഹോപഹാരം സമ്മാനിച്ചു

എറൗണ്ട് മേല്‍പ്പറമ്പ് പ്രഖ്യാപിച്ച 'സ്‌നേഹോപഹാരം' റാഫി പള്ളിപ്പുറത്തിന് സമര്‍പ്പിച്ചു. എം ഐ എസ് മുഹമ്മദ് കുഞ്ഞിയാണ് ഉപഹാരം സമ്മാനിച്ചത്. മേല്‍പറമ്പിന്റെ ചരിത്രം എഴുതി പ്രശസ്തനായ റാഫി പള്ളിപ്പുറം പ്രവാസ ലോകത്ത് കലാ സാഹിത്യ പൊതുപ്രവര്‍ത്തന മേഖലകളിലെ സജീവ സാന്നിദ്ധ്യം കൂടിയാണ്.



ഹനീഫ് ടി ആറിന് സ്‌നേഹോപഹാരം സമ്മാനിച്ചു

എറൗണ്ട് മേല്‍പ്പറമ്പ് പ്രഖ്യാപിച്ച 'സ്‌നേഹോപഹാരം' ഹനീഫ് ടി ആറിന് സമര്‍പ്പിച്ചു. നെല്ലറ ഗ്രൂപ്പിന്റെ ചെയര്‍മാന്‍ ശംസുദ്ധീന്‍ നെല്ലറയാണ് പുരസ്‌കാരം സമ്മാനിച്ചത്. സ്‌കൂള്‍ വിദ്യാഭ്യാസ കാലം മുതല്‍ രാഷ്ട്രീയ പ്രവര്‍ത്തനം തുടങ്ങിയ വ്യക്തിത്വമാണ് ഹനീഫിന്റേത്. കായിക രംഗത്തും പൊതുപ്രവര്‍ത്തന രംഗത്തും അദ്ദേഹം സജീവമായി പ്രവര്‍ത്തിച്ചു വരുന്നു.


(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )

Keywords: News, Kerala, Around Melparamba's Award gave to Rafi Pallippuram

Post a Comment