ഇരിയണ്ണി: (my.kasargodvartha.com 14.11.2019) പൊതു വിദ്യാഭ്യാസ വകുപ്പിന്റെ 'വിദ്യാലയം പ്രതിഭകളിലേക്ക്' എന്ന പദ്ധതിയുടെ ജില്ലാതല ഉദ്ഘാടനം നടന്നു. പദ്ധതിയോടനുബന്ധിച്ച് ജി.വി.എച്ച്. എസ്. എസ് ഇരിയണ്ണിയിലെ വിദ്യാര്‍ത്ഥികള്‍ പ്രശസ്ത കവി രാഘവന്‍ ബെള്ളിപ്പാടിയുടെ ഗൃഹം സന്ദര്‍ശിച്ചു.
കാസര്‍കോട് വിദ്യാഭ്യാസ ഡെപ്യൂട്ടി ഡയറക്ടര്‍ കെ വി പുഷ്പ ഉദ്ഘാടനം നിര്‍വഹിച്ചു. ഹയര്‍ സെക്കന്‍ഡറി പ്രിന്‍സിപ്പാള്‍ സജീവന്‍ മടപ്പറമ്പത്ത്, വി എച്ച് എസ് ഇ പ്രിന്‍സിപ്പല്‍ സുചീന്ദ്രനാഥ് പി, ഹെഡ് മാസ്റ്റര്‍ പി ബാബു എന്നിവര്‍ സംസാരിച്ചു.

തെയ്യം കലാകാരന്‍ വിശ്വം പണിക്കരെ കുണ്ടംകുഴി ഗവ. ഹയര്‍സെക്കന്‍ഡറി സ്‌കൂള്‍ വിദ്യാര്‍ഥികള്‍ ആദരിച്ചു
കുണ്ടംകുഴി: പൊതുവിദ്യാഭ്യാസ സംരക്ഷണ യജ്ഞത്തിന്റെ ഭാഗമായി നടത്തുന്ന 'വിദ്യാലയങ്ങള്‍ പ്രതിഭകളിലേക്ക് ' എന്ന പരിപാടിക്ക് കുണ്ടംകുഴി ഗവ. ഹയര്‍സെക്കന്‍ഡറി സ്‌കൂളില്‍ തുടക്കമായി. ഇതിന്റെ ഭാഗമായി വിദ്യാര്‍ഥികളും അധ്യാപകരും പ്രശസ്ത തെയ്യം കലാകാരന്‍ വേലക്കുന്നിലെ വിശ്വം പണിക്കരുടെ വീട്ടിലെത്തി അദ്ദേഹത്തെ ആദരിച്ചു.
തുടര്‍ന്ന് തെയ്യം കലയുടെ വിവിധ വശങ്ങളെക്കുറിച്ച് വിശ്വം പണിക്കര്‍ വിദ്യാര്‍ഥികളുമായി സംവദിച്ചു. പി ടി എ പ്രസിഡന്റ് സുരേഷ് പായം, പ്രധാനാധ്യാപകന്റെ ചുമതല വഹിക്കുന്ന പി ഹാഷിം, സി കെ ശ്രീപ്രിയ, അനൂപ് പെരിയല്‍, ടി പി റജുല, പി വി സനില്‍, എ രനിഷ എന്നിവര്‍ സംസാരിച്ചു.
പരിപാടിയുടെ ഭാഗമായി സ്‌കൂള്‍ പരിസരത്തെ, വിവിധ മേഖലകളില്‍ വ്യക്തിമുദ്ര പതിപ്പിച്ചവരുമായി അവരുടെ വീടുകളിലെത്തി വരും ദിവസങ്ങളില്‍ സംവദിക്കും.
നാടക നടന്‍ ശങ്കരസ്വാമി കൃപയെ കുംടിക്കാന സ്‌കൂളിലെ വിദ്യാര്‍ത്ഥികള്‍ ആദരിച്ചു
ബദിയടുക്ക: പൊതുവിദ്യാഭ്യാസ സംരക്ഷണ യജ്ഞത്തിന്റെ ഭാഗമായി നടത്തുന്ന വിദ്യാലയം പ്രതിഭകള്‍ക്കൊപ്പം പദ്ധതിയുടെ ഭാഗമായി കുംടിക്കാന എ എസ് ബി സ്‌കൂളിലെ അധ്യാപകരും പി ടി എ പ്രതിനിധികളും വിദ്യാര്‍ത്ഥികളും പ്രശസ്ത നാടക നടനും നാടന്‍പാട്ടുകാരനുമായ ശങ്കര സ്വാമി കൃപയെ അദ്ദേഹത്തിന്റെ വീട്ടിലെത്തി ആദരിച്ചു.
മുതിര്‍ന്ന അധ്യാപകന്‍ ടി ഒ ഉണ്ണികൃഷ്ണന്‍, പി ടി എ പ്രസിഡണ്ട് ജസ്റ്റിന്‍ ജോസ് എന്നിവരാണ് അദ്ദേഹത്തെ ആദരിച്ചത്. എസ് ആര്‍ ജി കണ്‍വീനര്‍ കൃഷ്ണന്‍ നമ്പൂതിരി, അധ്യാപകരായ സുദര്‍ശന ശരത് കുമാര്‍, മൂകാംബിക എന്നിവര്‍ നേതൃത്വം നല്‍കി.
തന്റെ ദീര്‍ഘകാലത്തെ അനുഭവങ്ങള്‍ ശങ്കര സ്വാമി കൃപ വിദ്യാര്‍ത്ഥികളോടൊപ്പം പങ്കിട്ടു. നാടന്‍ പാട്ട്, നാടകം, നാടന്‍ വാദ്യോപകരണങ്ങള്‍, നാടക സംവിധാനം, സാംസ്‌കാരികം എന്നീ മേഖലകളില്‍ തിളങ്ങിയ കലാകാരനാണ് ശങ്കര സ്വാമി കൃപ.
അഖിലഭാരത മോകേര രത്‌ന അവാര്‍ഡ്, കര്‍ണാടക ജ്ഞാന പഥ രസ അവാര്‍ഡ്, അഖിലഭാരത ലോക കലാശ്രീ പുരസ്‌കാരം എന്നിങ്ങനെ വ്യത്യസ്ത അവാര്‍ഡുകള്‍ അദ്ദേഹത്തെ തേടിയെത്തിയിട്ടുണ്ട്.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )
Keywords: Kerala, News, Kalolsavam, Kasaragod Revenue District Kalolsavam 2019, Iriyanni, Kalolsavam 2019.
< !- START disable copy paste -->