Join Whatsapp Group. Join now!

ഭക്തിയുടെ നിറവില്‍ വീത്കുന്ന് വിഷ്ണുമൂര്‍ത്തി ക്ഷേത്രത്തിലെ ഒറ്റക്കോല മഹോത്സവത്തിന് സമാപനം

രണ്ടു ദിവസങ്ങളിലായി നടന്ന പിലിക്കോട് രയരമംഗലം വടക്കേം വാതില്‍ വീത്കുന്ന് വിഷ്ണുമൂര്‍ത്തി ക്ഷേത്ര ഒറ്റക്കോല മഹോത്സവത്തിന് News, Kerala, veethukunnu, ottakolam, mahotsavam, veethu kunnu ottakola mahotsavam
പിലിക്കോട്: (my.kasargodvartha.com 09.11.2019) രണ്ടു ദിവസങ്ങളിലായി നടന്ന പിലിക്കോട് രയരമംഗലം വടക്കേം വാതില്‍ വീത്കുന്ന് വിഷ്ണുമൂര്‍ത്തി ക്ഷേത്ര ഒറ്റക്കോല മഹോത്സവത്തിന് ഭക്തനിര്‍ഭരമായ സമാപനം. വെള്ളിയാഴ്ച രാവിലെ എട്ടോടെ വിഷ്ണുമൂര്‍ത്തിയുടെ അഗ്നി പ്രവേശം നടന്നു. രാവിലെ രക്തചാമുണ്ഡി, അങ്കകുളങ്ങര ഭഗവതി എന്നീ തെയ്യങ്ങളും കെട്ടിയാടി. 


രാവിലെ പത്തുമണിയോടെ വിഷ്ണുമൂര്‍ത്തി കോലത്തിന്റെ വീത് കുന്ന് കയറ്റം കാണാന്‍ ആയിരക്കണക്കിന് ഭക്തരാണെത്തിയത്. തുടര്‍ന്ന് ഭക്തര്‍ക്കായ് നടത്തിയ തുലാഭാരം രാത്രിവരെ നീണ്ടു. ക്ഷേത്രത്തിലെത്തിയ ഭക്തര്‍ക്ക് അന്നദാനവും ഒരുക്കിയിരുന്നു. രാത്രി ഒന്‍പതരയോടെ തെയ്യം വടക്കേം വാതില്‍ക്കല്‍ മടങ്ങിയെത്തിയതോടെ ഉത്സവത്തിന് സമാപനമായി.


Keywords: News, Kerala, veethukunnu, ottakolam, mahotsavam, veethu kunnu ottakola mahotsavam

Post a Comment