ഇരിയണ്ണി: (my.kasargodvartha.com 14.11.2019) റവന്യൂ ജില്ലാ സ്‌കൂള്‍ കലോത്സവത്തിലെ അറബി നാടകത്തില്‍ നായന്മാര്‍മൂല തന്‍ബീഹുല്‍ ഇസ്ലാം ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍ സംസ്ഥാന കലോത്സവത്തിലേക്ക് അര്‍ഹത നേടി. തുടര്‍ച്ചയായി ഏഴാം തവണയാണ് ഈ വിദ്യാലയം സംസ്ഥാന അറബി നാടക മത്സരത്തില്‍ പങ്കെടുക്കുന്നത്. പ്രളയം അടക്കമുള്ള പ്രകൃതിദുരന്തങ്ങളെ പ്രമേയമാക്കി അവതരിപ്പിച്ച നാടകത്തില്‍ പ്രകൃതിയെ ചൂഷണം ചെയ്യുന്ന മനുഷ്യരുടെ ചെയ്തികളാണ് വരച്ചു കാട്ടിയത്.
ഇതേ നാടകത്തിലെ മുത്തു എന്ന എന്‍ഡോസള്‍ഫാന്‍ ബാധിതനായ കുട്ടിയെ അവതരിപ്പിച്ച മുഹമ്മദ് റംസാന്‍ മികച്ച നടനും പീഡനങ്ങളേറ്റു വാങ്ങി ആത്മഹത്യയില്‍ അഭയം തേടിയ ആഇശ എന്ന കഥാപാത്രത്തെ അവതരിപ്പിച്ച ഖദീജത്ത് അന്‍സിബ മികച്ച നടിയുമായി തെരഞ്ഞെടുക്കപ്പെട്ടു. മുഹമ്മദ് അദ്‌നാന്‍, സഹല്‍ ആദം, ഫിയാദിന്‍ ഹനീഫ, മുആദ്, മുഹമ്മദ് ഷാമില്‍, ഖദീജത്ത് സിറാജ, ഫാത്വിമ, റാഹില എന്നിവരാണ് നാടകത്തിലെ അഭിനേതാക്കള്‍.
സ്‌കൂളിലെ അധ്യാപകനായ ശ്രീകുമാര്‍ രചനയും സംവിധാനവും നിര്‍വ്വഹിച്ച നാടകത്തിലെ സംഭാഷണങ്ങള്‍ അറബിയിലേക്ക് മൊഴിമാറ്റം നടത്തിയത് അറബി അധ്യാപകരായ അബ്ദുല്‍ സലാം, പി ഐ എ ലത്തീഫ്, സുലൈമാന്‍, സുബൈദ, ഉമ്മുകുല്‍സു, അസ്മാബി, മര്‍സുവ എന്നിവര്‍ ചേര്‍ന്നാണ്.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )
Keywords: Kerala, News, Kalolsavam, Kasaragod Revenue District Kalolsavam 2019, Iriyanni, Kalolsavam 2019.
< !- START disable copy paste -->