Join Whatsapp Group. Join now!

നിങ്ങള്‍ ഒഴുക്കോടെ സംസാരിക്കുന്ന ജനപ്രതിനിധിയാണോ? ജനപ്രതിനിധികള്‍ക്ക് കലക്ടറേറ്റില്‍ പ്രസംഗ മത്സരം

നിങ്ങള്‍ ഒഴുക്കോടെ സംസാരിക്കുന്ന ജനപ്രതിനിധിയാണോ? എങ്കില്‍ തിങ്കളാഴ്ച (നവംബര്‍ 25) രാവിലെ ഒമ്പതുമണിക്ക് കലക്ടറേറ്റ് Kerala, News, Kasaragod, Collectorate, Constitution of India, Speech competition will be conducted in Collectorate
കാസര്‍കോട്: (my.kasargodvartha.com 23.11.2019) നിങ്ങള്‍ ഒഴുക്കോടെ സംസാരിക്കുന്ന ജനപ്രതിനിധിയാണോ? എങ്കില്‍ തിങ്കളാഴ്ച (നവംബര്‍ 25) രാവിലെ ഒമ്പതുമണിക്ക് കലക്ടറേറ്റ് മിനി കോണ്‍ഫറന്‍സ് ഹാളിലേക്ക് വരൂ... പ്രസംഗ മത്സരത്തില്‍ പങ്കെടുക്കൂ... സമ്മാനം നേടൂ.

ഇന്ത്യന്‍ ഭരണഘടനയുടെ 70ാം വാര്‍ഷികത്തോടനുബന്ധിച്ച് ജില്ലാ ഭരണകൂടത്തിന്റെ നേതൃത്വത്തില്‍ ധന്വന്തരികേന്ദ്രത്തിന്റെ സഹകരണത്തോടെയാണ് ജനപ്രതിനിധികള്‍ക്ക് പ്രസംഗ മത്സരം നടത്തുന്നത്. 'ഭരണഘടനയുടെ പ്രാധാന്യം വര്‍ത്തമാനകാലത്ത്' എന്നതാണ് പ്രസംഗ വിഷയം.

മത്സരത്തില്‍ വിജയികളാകുന്നവര്‍ക്കുള്ള ക്യാഷ് പ്രൈസ് നവംബര്‍ 26ന് കലക്ടറേറ്റ് മിനി കോണ്‍ഫറന്‍സ് ഹാളില്‍ നടക്കുന്ന പരിപാടിയില്‍ വിതരണം ചെയ്യും. ഫോണ്‍: 6282569251.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങaളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം  )

Keywords: Kerala, News, Kasaragod, Collectorate, Constitution of India, Speech competition will be conducted in Collectorate

Post a Comment