മൊഗ്രാല്‍: (my.kasargodvartha.com 27.11.2019) ക്ഷേമ പെന്‍ഷന്‍ പട്ടികകളിലെ അനര്‍ഹരെ ഒഴിവാക്കുന്നതിന് അക്ഷയ സെന്ററുകള്‍ വഴി ആരംഭിച്ച ബയോമെട്രിക് മസ്റ്ററിംഗിലെ മെല്ലെപ്പോക്ക് കാരണം അര്‍ഹരായവര്‍ക്ക് പെന്‍ഷന്‍ നഷ്ടപ്പെടുന്ന സാഹചര്യമൊഴിവാക്കാന്‍ വാര്‍ഡുകള്‍ തോറും ക്യാമ്പുകള്‍ സംഘടിപ്പിക്കണമെന്ന് മൊഗ്രാല്‍ മീലാദ് നഗര്‍ മീലാദ് ട്രസ്റ്റ് രൂപവത്കരണ യോഗം ആവശ്യപ്പെട്ടു.
ജില്ലയില്‍ 1,76,000 ഗുണഭോക്താക്കളില്‍ 34,000 പേര്‍ക്കാണ് മസ്റ്ററിംഗിലെ മെല്ലെപ്പോക്ക് കാരണം ഇതിനകം നടപടികള്‍ പൂര്‍ത്തീകരിക്കാനായത്. ഡിസംബര്‍ 15 വരെയാണ് ഇതിന് സമയം അനുവദിച്ചിരിക്കുന്നത്. ഇത് ഗുണഭോക്താക്കളില്‍ ആശങ്ക ഉളവാക്കിയിട്ടുണ്ടെന്നും യോഗം അഭിപ്രായപ്പെട്ടു.
ട്രസ്റ്റിന് കീഴില്‍ മാസംതോറും സ്ത്രീകള്‍ക്കായി മതപഠന ക്ലാസ് സംഘടിപ്പിക്കാനും യോഗം തീരുമാനിച്ചു.
യോഗത്തില്‍ മുഖ്യരക്ഷാധികാരി എം എ കുഞ്ഞഹമ്മദ് അധ്യക്ഷത വഹിച്ചു. എം എ മൂസ മീലാദ് ആഘോഷത്തിന്റെ വരവ്-ചെലവ് കണക്കുകള്‍ അവതരിപ്പിച്ചു. ടി എം മുഹമ്മദ്, എസ് കെ കാസിം, എം എം റഹ്മാന്‍, കെ കെ മുഹമ്മദ്, ടി പി അബ്ദുല്ല, പി വി അന്‍വര്‍, എം എ ഇഖ്ബാല്‍, ടി പി എ റഹ്മാന്‍, ടി എ ജലാല്‍, എം എസ് അബ്ദുല്ലക്കുഞ്ഞി, കെ എം ഖാദര്‍, ഇബ്രാഹിം ടി എം, എസ് കെ നൗഷാദ്, അജ്ജു, മിഥിലാജ് ടി പി, ഉമ്മര്‍ ടി പി, അദ്‌നാന്‍, അബ്ദുറഹ്മാന്‍ റാഴി, മൊയ്തീന്‍ ഫായിസ് എന്നിവര്‍ സംബന്ധിച്ചു. എം പി ഇബ്രാഹിം സ്വാഗതം പറഞ്ഞു.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങaളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )
Keywords: Kerala, News, Kasaragod, Mogral, Slowness in Bio metric mustering: Camps should be organised Ward-wise for avoiding the losing of pension