Join Whatsapp Group. Join now!

മൗനജാഥയും അനുശോചന യോഗവും നടത്തി

പാര്‍ലിമെന്‍േററിയനും എ ഐ ടി യു സിയുടെയും സി പി ഐയുടെയും തലമുതിര്‍ന്ന നേതാവുമായിരുന്ന ഗുരുദാസ് ദാസ് ഗുപ്തയുടെ നിര്യാണത്തില്‍ Kerala, News, Nileshwar, CPI, rally, meeting, Silent rally and condolence meeting conducted
നീലേശ്വരം: (my.kasargodvartha.com 01.11.2019) പാര്‍ലിമെന്‍േററിയനും എ ഐ ടി യു സിയുടെയും സി പി ഐയുടെയും തലമുതിര്‍ന്ന നേതാവുമായിരുന്ന ഗുരുദാസ് ദാസ് ഗുപ്തയുടെ നിര്യാണത്തില്‍ അനുശോചിച്ച് സി പി ഐ തൃക്കരിപ്പൂര്‍ മണ്ഡലം കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ നീലേശ്വരത്ത് മൗനജാഥയും അനുശോചന യോഗവും നടത്തി.

രാജാ റോഡില്‍ മേല്‍പാലത്തിന് സമീപത്തുനിന്നാണ് മൗനജാഥ ആരംഭിച്ചത്. മാര്‍ക്കറ്റ് ജംഗ്ഷനില്‍ നടന്ന അനുശോചന യോഗത്തില്‍ സി പി ഐ ജില്ലാ കൗണ്‍സില്‍ അംഗം എ അമ്പൂഞ്ഞി അധ്യക്ഷത വഹിച്ചു.

ജില്ലാ കൗണ്‍സില്‍ അംഗം പി എ നായര്‍, ജില്ലാ എക്സി. അംഗം എം അസിനാര്‍, മഹിളാസംഘം ജില്ലാ സെക്രട്ടറി പി ഭാര്‍ഗവി, എ ഐ വൈ എഫ് ജില്ലാ സെക്രട്ടറി മുകേഷ് ബാകൃഷ്ണന്‍ എന്നിവര്‍ സംസാരിച്ചു. മണ്ഡലം സെക്രട്ടറി പി വിജയകുമാര്‍ സ്വാഗതം പറഞ്ഞു.

എം ഗംഗാധരന്‍, വി വി ഗംഗാധരന്‍, സി വി വിജയരാജ്, സി രാഘവന്‍, കെ കെ ബാലകൃഷ്ണന്‍, കെ വി ജനാര്‍ദനന്‍, ഇ പുഷ്പകുമാരി, വി വി സുനിത തുടങ്ങിയവര്‍ നേതൃത്വം നല്‍കി.


Keywords: Kerala, News, Nileshwar, CPI, rally, meeting, Silent rally and condolence meeting conducted

Post a Comment