Join Whatsapp Group. Join now!

ധാര്‍മിക മൂല്യച്യുതി ബാധിച്ച സമൂഹം: ഹ്രസ്വചിത്രത്തിന്റെ ചിത്രീകരണം തുടങ്ങി

ലക്ഷ്മി പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ രാകേഷ് വയനാട് നിര്‍മിക്കുന്ന ഹ്രസ്വചിത്രത്തിന്റെ ചിത്രീകരണം തുടങ്ങി. നഷ്ടപ്പെട്ടു പോകുന്ന News, Kerala, short film shooting started in pilikode
പിലിക്കോട്: (my.kasargodvartha.com 09.11.2019) ലക്ഷ്മി പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ രാകേഷ് വയനാട് നിര്‍മിക്കുന്ന ഹ്രസ്വചിത്രത്തിന്റെ ചിത്രീകരണം തുടങ്ങി. നഷ്ടപ്പെട്ടു പോകുന്ന മാനുഷിക ബന്ധങ്ങളും ധാര്‍മിക മൂല്യച്ച്യുതി ബാധിച്ച സമൂഹത്തെക്കുറിച്ചുമാണ് കഥയുടെ ഇതിവൃത്തം. ബിനു സിവി സംവിധാനം ചെയ്യുന്ന ചിത്രത്തിന്റെ സ്വിച്ച് ഓണ്‍ കര്‍മം സിനിമാ നാടക നടന്‍ കണ്ണങ്കൈ കുഞ്ഞിരാമന്‍ നിര്‍വ്വഹിച്ചു. സുമേഷ് കാനയുടെതാണ് കഥ. സുനില്‍ പാര്‍വ്വതി ക്യാമറയും വിനിഷ് റെയിംബോ എഡിറ്റിങ്ങും നിര്‍വഹിക്കുന്നു. എട്ട് മിനുട്ട് ദൈര്‍ഘ്യമുള്ള ചിത്രത്തില്‍ ജയരാജ് ,ചിത്ര, മാസ്റ്റര്‍ നിരഞ്ച് ദേവ്, രാകേഷ് തുടങ്ങിയവര്‍ വേഷമിടുന്നു.


Keywords: News, Kerala, short film shooting started in pilikode

Post a Comment