പാലക്കുന്ന്: (my.kasargodvartha.com 11.11.2019) കണ്ണൂര്‍ സഹോദയ സ്‌കൂള്‍ കബഡി മത്സരത്തില്‍ ആതിഥേയരായ അംബികാ സ്‌കൂള്‍ ഇരട്ട കിരീടം നേടി.
ആണ്‍കുട്ടികളുടെ വിഭാഗം ഫൈനലില്‍ ആര്‍മി കണ്ണൂരിനെയും (47-38) പെണ്‍കുട്ടികളുടെ വിഭാഗത്തില്‍ തളിപ്പറമ്പ് ചിന്മയ വിദ്യാലയത്തെ (42-18)യുമാണ് പരാജയപ്പെടുത്തിയത്.
ആണ്‍കുട്ടികളുടെ വിഭാഗത്തില്‍ ലത്തീഫിയ സീനിയര്‍ സെക്കന്‍ഡറി ഇംഗ്ലീഷ് മീഡിയം സ്‌കൂള്‍ പയ്യന്നൂര്‍, പെണ്‍കുട്ടികളുടെ വിഭാഗത്തില്‍ അമൃത വിദ്യാലയം കണ്ണൂര്‍ എന്നിവ മൂന്നാം സ്ഥാനം നേടി.
ആണ്‍കുട്ടികളുടെ ഏഴും പെണ്‍കുട്ടികളുടെ അഞ്ചും ടീമുകള്‍ മത്സരത്തില്‍ പങ്കെടുത്തു.
മത്സരം ജില്ലാ സ്‌പോര്‍ട്‌സ് കൗണ്‍സില്‍ പ്രസിഡന്റ് പി ഹബീബ് റഹ്മാന്‍ ഉദ്ഘാടനം ചെയ്തു. പിടിഎ വൈസ് പ്രസിഡന്റ് എച്ച് ഹരിഹരന്‍ അധ്യക്ഷത വഹിച്ചു. പാലക്കുന്ന് വിദ്യാഭ്യാസ സമിതി ജനറല്‍ സെക്രട്ടറി പള്ളം നാരായണന്‍, വൈസ് പ്രസിഡന്റുമാരായ രവീന്ദ്രന്‍ കൊക്കാല്‍, ടി കണ്ണന്‍, ട്രഷറര്‍ ബി അരവിന്ദാക്ഷന്‍, മദര്‍ പിടിഎ പ്രസിഡന്റ് ശുഭ വേണുഗോപാല്‍ എന്നിവര്‍ സംസാരിച്ചു. പ്രിന്‍സിപ്പല്‍ പി മാധവന്‍ സ്വാഗതവും എ ദിനേശന്‍ നന്ദിയും പറഞ്ഞു.
വിജയികള്‍ക്ക് പാലക്കുന്ന് വിദ്യാഭ്യാസ സമിതി ഭാരവാഹികളും പ്രിന്‍സിപ്പലും മെഡലുകളും സര്‍ട്ടിഫിക്കറ്റും ട്രോഫികളും വിതരണം ചെയ്തു.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങaളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )
Keywords: Kerala, News, Kasaragod, Palakkunnu, Kabaddi, Sahodaya school kabaddi: Palakkunnu Ambika school winners