Join Whatsapp Group. Join now!

സഅദിയ്യ ഗോള്‍ഡന്‍ ജൂബിലി: സ്പിരിച്വല്‍ ഫെസ്റ്റ് സംഘടിപ്പിച്ചു

സഅദിയ്യ ഗോള്‍ഡന്‍ ജൂബിലിയുടെ ഭാഗമായി ജില്ലാ സഅദീസ് സ്പിരിച്വല്‍ ഫെസ്റ്റ് സംഘടിപ്പിച്ചു. Kerala, News, Kasargod, Sa-adiyya, Kerala Muslim jama-ath, Sa-adiyya golden jubilee: spiritual fest conducted
കാസര്‍കോട്: (my.kasargodvartha.com 05.11.2019) സഅദിയ്യ ഗോള്‍ഡന്‍ ജൂബിലിയുടെ ഭാഗമായി ജില്ലാ സഅദീസ് സ്പിരിച്വല്‍ ഫെസ്റ്റ് സംഘടിപ്പിച്ചു. കേരള മുസ്‌ലിം ജമാഅത്ത് സംസ്ഥാന ജനറല്‍ സെക്രട്ടറി സയ്യിദ് ഇബ്രാഹിം ഖലീല്‍ അല്‍ബുഖാരി ഉദ്ഘാടനം ചെയ്തു. സദര്‍ മുദരിസ് കെ കെ ഹുസൈന്‍ ബാഖവി അധ്യക്ഷത വഹിച്ചു.

ജില്ലാ പ്രസിഡന്റ് മുഹമ്മദ് റഫീഖ് സഅദി ആമുഖ പ്രഭാഷണം നടത്തി. സയ്യിദ് ഇസ്മായില്‍ അല്‍ഹാദി തങ്ങള്‍ പാനൂര്‍, പ്രഫ. അബ്ദുല്ല ബാഖവി കുട്ടശ്ശേരി, പ്രഫ. അബ്ദുല്ലത്തീഫ് സഅദി കൊട്ടില, പ്രോഗ്രാം കോഓഡിനേറ്റര്‍ സയ്യിദ് ജഅ്ഫര്‍ സ്വാദിഖ് സഅദി മാണിക്കോത്ത്, അബ്ദുല്ല സഅദി ചിയ്യൂര്‍, കൊല്ലമ്പാടി അബ്ദുല്‍ഖാദര്‍ സഅദി, മുഗു ഇബ്രാഹിം സഅദി, ജില്ലാ നേതാക്കളായ അബ്ദുല്‍ഖാദര്‍ സഅദി ബാരിക്കാട്, അഷ്‌റഫ് സഅദി ആരിക്കാടി, ഹസന്‍ സഅദി മള്ഹര്‍, ബഷീര്‍ സഅദി ചെറൂണി, നൗഫല്‍ സഅദി ഉദിനൂര്‍, അഹ്മദ് സഅദി ചെങ്കള എന്നിവര്‍ സബന്ധിച്ചു.

ജനറല്‍ സെക്രട്ടറി മുനീര്‍ അഹ്മദ് സഅദി നെല്ലിക്കുന്ന് സ്വാഗതവും കേന്ദ്ര വര്‍ക്കിംഗ് സെക്രട്ടറി ഇസ്മായില്‍ സഅദി പാറപ്പള്ളി നന്ദിയും പറഞ്ഞു.

Keywords: Kerala, News, Kasargod, Sa-adiyya, Kerala Muslim jama-ath, Sa-adiyya golden jubilee: spiritual fest conducted

Post a Comment