Join Whatsapp Group. Join now!

സഅദിയ്യ ഗോള്‍ഡന്‍ ജൂബിലി; ഉണര്‍ത്തു സംഗമങ്ങള്‍ക്ക് തുടക്കമായി

ഡിസംബര്‍ 27, 28, 29 തീയതികളില്‍ നടക്കുന്ന ജാമിഅ സഅദിയ്യ ഗോള്‍ഡന്‍ ജൂബിലി പ്രചാരണ പരിപാടിയുടെ ഭാഗമായി Kerala, News, Kasaragod, Udma, Jamia, Sa-adiya Arabia, Sunni Centre, Sa-adiya golden jubilee: Awake meets begins
ഉദുമ: (my.kasargodvartha.com 21.11.2019) ഡിസംബര്‍ 27, 28, 29 തീയതികളില്‍ നടക്കുന്ന ജാമിഅ സഅദിയ്യ ഗോള്‍ഡന്‍ ജൂബിലി പ്രചാരണ പരിപാടിയുടെ ഭാഗമായി സോണ്‍ തലങ്ങളില്‍ നടക്കുന്ന ഉണര്‍ത്തു സംഗമങ്ങള്‍ക്ക് തുടക്കമായി.

ജില്ലാതല ഉദ്ഘാടനം കുണിയ താജുല്‍ ഉലമ സുന്നി സെന്റര്‍ ഓഡിറ്റോറിയത്തില്‍ എസ് വൈ എസ് ജില്ലാ പ്രസിഡന്റ് സയ്യിദ് പി എസ് ആറ്റക്കോയ തങ്ങള്‍ ബാഹസന്‍ പഞ്ചിക്കല്‍ നിര്‍വഹിച്ചു. പ്രചാരണ സമിതി ചെയര്‍മാന്‍ ബി എം അഹ്മദ് മൗലവി അധ്യക്ഷത വഹിച്ചു.

സ്വാഗതസംഘം വര്‍ക്കിംഗ് സെക്രട്ടറി പള്ളങ്കോട് അബ്ദുല്‍ഖാദിര്‍ മദനി വിഷയാവതരണം നടത്തി. സയ്യിദ് ആറ്റക്കോയ തങ്ങള്‍ കുണിയ, സി പി അബ്ദുല്ല ഹാജി ചെരുമ്പ, അഷ്‌റഫ് സഖാഫി തലേക്കുന്ന്, അബ്ദുര്‍റഹ് മാന്‍ ബാഖവി, ഫാസില്‍ സഅദി എന്നിവര്‍ സംസാരിച്ചു. ഹസൈനാര്‍ സഖാഫി സ്വാഗതവും ശാഫി കുണിയ നന്ദിയും പറഞ്ഞു.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങaളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം  )

Keywords: Kerala, News, Kasaragod, Udma, Jamia, Sa-adiya Arabia, Sunni Centre, Sa-adiya golden jubilee: Awake meets begins

Post a Comment