Join Whatsapp Group. Join now!

നാട്ടുവേദി- നാട്ടുവര്‍ത്തമാനം 27-11-2019

പറഞ്ഞാലും പറഞ്ഞാലും തീരാത്ത അതൃപങ്ങള്‍ ഏറെയുള്ള വടക്കിന്റെ ഭാഷാ വിശേഷങ്ങള്‍ കാസര്‍കോട് സാഹിത്യ വേദി ചര്‍ച്ച ചെയ്യുന്നു. Kerala, News, Nattuvedi, Nattuvedi - Nattuvarthamanam 27-11-2019
വടക്കിന്റെ ഭാഷാ വിശേഷങ്ങള്‍; കാസര്‍കോട് സാഹിത്യ വേദി ചര്‍ച്ച ബുധനാഴ്ച വൈകിട്ട്

കാസര്‍കോട്: (my.kasargodvartha.com 27.11.2019) പറഞ്ഞാലും പറഞ്ഞാലും തീരാത്ത അതൃപങ്ങള്‍ ഏറെയുള്ള വടക്കിന്റെ ഭാഷാ വിശേഷങ്ങള്‍ കാസര്‍കോട് സാഹിത്യ വേദി ചര്‍ച്ച ചെയ്യുന്നു. നവംബര്‍ 27ന് ബുധനാഴ്ച വൈകിട്ട് നാലു മണിക്ക് മുന്‍സിപ്പല്‍ ടൗണ്‍ ഹാള്‍ പരിസരത്ത് ചര്‍ച്ച നടക്കുമെന്ന് കാസര്‍കോട് സാഹിത്യ വേദി സെക്രട്ടറി അഷ്‌റഫ് അലി ചേരങ്കൈ അറിയിച്ചു.

നിസാര്‍ പെര്‍വാഡ് വിഷയാവതരണം നടക്കും. തുടര്‍ന്ന് പ്രമുഖര്‍ ചര്‍ച്ചയില്‍ പങ്കെടുത്ത് സംസാരിക്കും.

കുഞ്ഞിരാമന്‍ നായര്‍ അനുസ്മരണം ബുധനാഴ്ച

നീലേശ്വരം: കര്‍ഷക കമ്യൂണിസ്റ്റ് പ്രസ്ഥാനത്തിന്റെ നേതാക്കളിലൊരാളായ കീഴ്മാലയിലെ കെ കുഞ്ഞിരാമന്‍ നായരുടെ ചരമ വാര്‍ഷിക ദിനാചരണം ബുധനാഴ്ച. സി പി എം കരിന്തളം വെസ്റ്റ് ലോക്കല്‍ കമ്മിറ്റിയുടെ നേതൃത്വത്തില്‍ പ്രഭാതഭേരി, പുഷ്പാര്‍ച്ചന, അനുസ്മരണ പൊതുയോഗം എന്നിവ നടക്കും.



Keywords: Kerala, News, Nattuvedi, Nattuvedi - Nattuvarthamanam 27-11-2019

Post a Comment