Join Whatsapp Group. Join now!

'നാലരയ്ക്കുള്ള ലിഫ്റ്റ്' മഡോണ സ്‌കൂളില്‍ പ്രദര്‍ശിപ്പിച്ചു

കേരളപ്പിറവിയോടനുബന്ധിച്ച് കുട്ടികള്‍ക്കുള്ള ബോധവത്കരണത്തിന്റെ ഭാഗമായി റമീസ് തെക്കില്‍ സംവിധാനം ചെയ്ത എട്ടാമത് ഹ്രസ്വചിത്രമായ Kerala, News, 'Nalaraikkulla Lift' released
കാസര്‍കോട്: (my.kasargodvartha.com 06.11.2019) കേരളപ്പിറവിയോടനുബന്ധിച്ച് കുട്ടികള്‍ക്കുള്ള ബോധവത്കരണത്തിന്റെ ഭാഗമായി റമീസ് തെക്കില്‍ സംവിധാനം ചെയ്ത എട്ടാമത് ഹ്രസ്വചിത്രമായ 'നാലരയ്ക്കുള്ള ലിഫ്റ്റി'ന്റെ ആദ്യ പ്രദര്‍ശനം കാസര്‍കോട് മഡോണ സ്‌കൂളിലെ 800 ഓളം കുട്ടികള്‍ക്കും, പൊതുജനങ്ങള്‍ക്കും വേണ്ടി കാസര്‍കോട് ജില്ലാ കലക്ടര്‍ ഡോ. ഡി. സജിത് ബാബു നിര്‍വ്വഹിച്ചു. ചിത്രത്തിന്റെ സംവിധായകന്‍ റമീസ് തെക്കില്‍ അപരിചിതരുടെ വാഹനങ്ങളില്‍ ലിഫ്റ്റടിച്ചു പോയാലുണ്ടാകുന്ന ഭവിഷ്യത്തുകളെക്കുറിച്ച് വിശദീകരിച്ചുകൊടുക്കുകയും കുട്ടികളെക്കൊണ്ട് പ്രതിജ്ഞയെടുപ്പിക്കുകയും ചെയ്തു.

സിറ്റിഗൈഡ് വ്യൂസ്ബുക്ക് യൂട്യൂബ് ചാനലിലൂടെയും, സിറ്റിഗൈഡ് സാംസ്‌കാരിക പത്രത്തിലൂടെയും വര്‍ഷങ്ങളായി ബോധവല്‍കരണ സന്ദേശങ്ങള്‍ മാത്രം നല്‍കിവരുന്ന സിറ്റിഗൈഡിന്റെ ചീഫ് എഡിറ്റര്‍ റമീസ് തെക്കിലിന് മലയാളം മീഡിയ പ്രസ് ഓര്‍ഗനൈസേഷന്‍ കേരള സ്റ്റേറ്റ് കമ്മിറ്റിയുടെ അവാര്‍ഡ് ജില്ലാ കലക്ടര്‍ ഡോ. ഡി. സജിത് ബാബു നല്‍കി. യൂട്യൂബ് ചാനലായ സിറ്റിഗൈഡ് വ്യൂസ്ബുക്കിന്റെ ഉപഹാരങ്ങള്‍ റമീസിന്റെ കല്ല് എന്ന ചിത്രത്തിലെ മികച്ച അഭിനയത്തിന് കഫീല്‍ തളങ്കരയ്ക്കും, കൊച്ചികാഴ്ചയുടെ പരസ്യ മത്സരത്തിലെ വിജയിയായ ഡെലീന സിമ്രാനും ജില്ലാ കലക്ടര്‍ നല്‍കി.


യോഗം മഡോണ സ്‌കൂള്‍ ഹെഡ്മിസ്ട്രസ് സിസ്റ്റര്‍ റോഷ്ണ എ സിയുടെ അധ്യക്ഷതയില്‍ ജില്ലാ കലക്ടര്‍ ഡോ. ഡി. സജിത്ത്ബാബു ഉദ്ഘാടനം ചെയ്തു. പി ടി എ പ്രസിഡന്റ് പുഷ്പാകരന്‍ ബെണ്ടിച്ചാല്‍, മദര്‍ പി ടി എ പ്രസിഡന്റ് മിസ് രിയ, മഡോണ സ്‌കൂള്‍ ടീച്ചര്‍ രജനി. കെ ജോസഫ്, ചട്ടഞ്ചാല്‍ ഹൈസ്‌കൂള്‍ മുന്‍ ഹെഡ്മാസ്റ്റര്‍ കെ ജെ ആന്റണി, മുന്‍ പ്രസ്‌ക്ലബ്ബ് പ്രസിഡന്റ് ടി എ ഷാഫി, വാര്‍ഡ് കൗണ്‍സിലര്‍ റാഷിദ് പൂരണം തുടങ്ങിയവര്‍ ആശംസകളര്‍പ്പിച്ചു.

എസ് ആര്‍ ജി കണ്‍വീനര്‍ ബിജി ജേക്കബ് സ്വാഗതവും ഉസ്മാന്‍ കടവത്ത് നന്ദിയും പറഞ്ഞു. നാലരയ്ക്കുള്ള ലിഫ്റ്റിന്റെ റിലീസ് സിറ്റി ഗൈഡ് വ്യൂസ്ബുക്ക് യൂട്യൂബ് ചാനലില്‍ മാധ്യമപ്രവര്‍ത്തകന്‍ ഷാഫി തെരുവത്ത് നിര്‍വ്വഹിച്ചു.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )

Keywords: Kerala, News, 'Nalaraikkulla Lift' released
  < !- START disable copy paste -->

Post a Comment