Join Whatsapp Group. Join now!

കാരുണ്യ സ്പര്‍ശവുമായി അച്ചടി കൂട്ടായ്മ; കേരള പ്രിന്റേഴ്‌സ്‌ അസോസിയേഷന്‍ സ്ഥാപക ദിനം ആചരിച്ചു

അച്ചടി കൂട്ടായ്മ സ്ഥാപക ദിനം ആചരിച്ചത് അശരണര്‍ക്കൊപ്പം. നവംബര്‍ ഏഴ് സ്ഥാപക ദിനം സംസ്ഥാനമെമ്പാടും പ്രിന്‍േറഴ്‌സ് ദിനമായി Kerala, News, Nileshwar, Fecilitation, Kerala Printers Association observed Founder's day
നീലേശ്വരം: (my.kasargodvartha.com 07.11.2019) അച്ചടി കൂട്ടായ്മ സ്ഥാപക ദിനം ആചരിച്ചത് അശരണര്‍ക്കൊപ്പം. നവംബര്‍ ഏഴ് സ്ഥാപക ദിനം സംസ്ഥാനമെമ്പാടും പ്രിന്റേഴ്‌സ്‌  ദിനമായി ആചരിക്കുന്നതിന്റെ ഭാഗമായാണ് കേരള പ്രിന്റേഴ്‌സ്‌ അസോസിയേഷന്‍ (കെ പി എ) ജില്ലാ കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ 'കാരുണ്യസ്പര്‍ശവുമായി അശരണര്‍ക്കരികില്‍' പരിപാടി നടത്തിയത്.

നീലേശ്വരത്തിനടുത്ത് മലപ്പച്ചേരിയില്‍ പ്രവര്‍ത്തിക്കുന്ന ന്യൂ മലബാര്‍ പുനരധിവാസ കേന്ദ്രത്തിലാണ് പ്രിന്റിംഗ് പ്രസുകളുടെ കൂട്ടായ്മയായ കെ പി എ സഹായവുമായി എത്തിയത്. കെ പി എ മുന്‍ സംസ്ഥാന പ്രസിഡണ്ട് പി എ അഗസ്റ്റിന്‍ ഉദ്ഘാടനം ചെയ്തു. സംസ്ഥാന വൈസ് പ്രസിഡണ്ട് എം ജയറാം മുഖ്യാതിഥിയായിരുന്നു. ജില്ലാ പ്രസിഡണ്ട് മുജീബ് അഹ്മദ് അധ്യക്ഷത വഹിച്ചു.


ഓള്‍ ഇന്ത്യ ഫെഡറേഷന്‍ ഓഫ് മാസ്റ്റര്‍ പ്രിന്റേഴ്‌സ്‌ ജി ബി അംഗം സിബി കൊടിയംകുന്നേല്‍, മുന്‍ ജില്ലാ പ്രസിഡണ്ട് എന്‍ കേളു നമ്പ്യാര്‍, പി എം അബ്ദുര്‍റഹ്മാന്‍, മുഹമ്മദ് സാലി, രാജാറാം പെര്‍ള, എ രവിശങ്കര്‍, പ്രജിത് മേലത്ത്, എം ഉദയകുമാര്‍, കെ പ്രഭാകരന്‍, റജി മാത്യു, സുധീഷ്, മണികണ്ഠന്‍, ലക്ഷ്മണ കുമ്പള, സേതു എം, പ്രദീപ് കീനേരി, മുഹമ്മദ്കുഞ്ഞി, രാജേഷ് കെ, സുധാകര കെ, പത്മിനി, ശിഫാനി, ഒ കെ മഹ്മൂദ്, റിങ്കു മാത്യു, ജയചന്ദ്രന്‍ എം ജി, വേണുഗോപാല എ തുടങ്ങിയവര്‍ സംസാരിച്ചു.


ന്യൂ മലബാര്‍ പുനരധിവാസ കേന്ദ്രം സ്ഥാപകന്‍ എം എം ചാക്കോ, വൈസ് ചെയര്‍പേഴ്‌സണ്‍ ഷീല ചാക്കോ എന്നിവരെ ചടങ്ങില്‍ ആദരിച്ചു. കെ പി എ സംസ്ഥാന വൈസ് പ്രസിഡണ്ടായി തെരഞ്ഞെടുക്കപ്പെട്ട എം ജയറാമിന് ഉപഹാരം സമര്‍പ്പിച്ചു. അശരണരുടെ ക്ഷേമത്തിനായി കെ പി എ സ്വരൂപിച്ച തുക പി എ അഗസ്റ്റിന്‍, മുജീബ് അഹ്മദ് എന്നിവര്‍ കൈമാറി. കെ പി എ ജില്ലാ സെക്രട്ടറി വി ബി അജയകുമാര്‍ സ്വാഗതവും ട്രഷറര്‍ ടി പി അശോക് കുമാര്‍ നന്ദിയും പറഞ്ഞു.

സ്ഥാപനത്തില്‍ കെ പി എ ജില്ലാ കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ ഉച്ചഭക്ഷണം ഒരുക്കി.

 മലയാള അച്ചടിയുടെ പിതാവ് ബഞ്ചമിന്‍ ബെയ്‌ലിക്ക് പ്രിന്റേഴ്‌സ്‌ ദിനത്തില്‍ സ്മരണാഞ്ജലി അര്‍പ്പിച്ചു.

Keywords: Kerala, News, Nileshwar, Fecilitation, Kerala Printers Association observed Founder's day

Post a Comment