കാഞ്ഞങ്ങാട്: (my.kasargodvartha.com 08.11.2019) സംസ്ഥാന സ്‌കൂള്‍ കലോത്സവത്തിന്റെ ഭാഗമായ അറബിക് കലോത്സവ വേദി കൂടുതല്‍ സൗകര്യമുള്ള സ്ഥലത്തേക്ക് മാറ്റണമെന്ന് കേരള അറബിക് ടീച്ചേഴ്‌സ് ഫെഡറേഷന്‍ ജില്ലാ കമ്മിറ്റി ആവശ്യപ്പെട്ടു. നിലവില്‍ വേദി തീരുമാനിച്ചത് വ്യാപാരഭവനിലാണ്.
നഗരത്തിലെ ഏറ്റവും ഗതാഗതക്കുരുക്ക് നേരിടുന്ന ഭാഗത്ത് സ്ഥിതി ചെയ്യുന്ന വ്യാപാരഭവന്റെ ഒന്നാം നിലയില്‍ അനുവദിക്കപ്പെട്ട വേദിയില്‍ മത്സരാര്‍ത്ഥികള്‍ക്കും കാണികള്‍ക്കും ഇരിക്കുവാനോ സുഗമമായ രീതിയില്‍ പരിപാടികള്‍ നടത്തുവാനോ കഴിയില്ല.
ഓഫ് സ്റ്റേജ് ഇനങ്ങള്‍ ഉള്‍പ്പെടെ പങ്കാളികളും കാണികളും ഏറ്റവും കൂടുതല്‍ ഉണ്ടാവുന്ന അറബിക് കലോത്സവത്തെ കൂടുതല്‍ സൗകര്യപ്രദമായ മറ്റു വേദിയിലേക്ക് മാറ്റണമെന്നും യോഗം ആവശ്യപ്പെട്ടു.
സംസ്ഥാന സെക്രട്ടറി ഹാരിസ് ടി പി ഉദ്ഘാടനം ചെയ്തു. പ്രസിഡന്റ് യഹ്‌യാഖാന്‍ അധ്യക്ഷത വഹിച്ചു. യൂസുഫ് ആമത്തല, താജുദ്ദീന്‍, മുഹമ്മദലി പൈക്ക, സലീം കരിപ്പോടി, മമ്മൂട്ടി ചിത്താരി, റഷീദ് ഹോസ്ദുര്‍ഗ്, അഫീസ് പാടി, നസീര്‍ കല്ലൂരാവി, നസീമ പി പി, ശഫീഖത്ത് ടീച്ചര്‍, ഹസന്‍ ഇരിയ, അഷ്‌റഫ് മഞ്ചേശ്വരം എന്നിവര്‍ സംസാരിച്ചു. ജില്ലാ സെക്രട്ടറി നൗഫല്‍ ചെര്‍ക്കള സ്വാഗതം പറഞ്ഞു.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങaളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )
Keywords: Kerala, News, Kanhangad, State school fest, KATF demanded to change the stage of state school Arabic fest