സുബൈര്‍ പള്ളിക്കാല്‍
ഇരിയണ്ണി: (my.kasargodvartha.com 13.11.2019) കലോത്സവ നഗരിയില്‍ വാഹനഗതാഗതം കാര്യക്ഷമമാക്കി തെങ്ങുകയറ്റത്തൊഴിലാളി കാനത്തൂരിലെ പ്രകാശന്‍. നൂറു കണക്കിന് ബൈക്കുകളും കാറുകളും മറ്റു വാഹനങ്ങളും കൃത്യമായ രീതിയില്‍ പാര്‍ക്കിംഗ് ക്രമീകരണം നടത്തിയാണ് കലോത്സവ നഗരിയിലെ ഗതാഗതക്കുരുക്ക് നിയന്ത്രിച്ചത്. രാവിലെ മുതല്‍ രാത്രി വരെ പൊരിവെയിലിലും പ്രകാശന്‍ വാഹനങ്ങള്‍ നിയന്ത്രിക്കാന്‍ സന്നദ്ധസേവകനെ പോലെ ഓടിനടക്കുകയായിരുന്നു.
സംഘാടകര്‍ വെയില്‍ കാഠിന്യംകണ്ട് വിശ്രമിക്കാന്‍ ആവശ്യപ്പെട്ടിട്ടുപോലും പ്രകാശന്റെ തന്റെ സേവനത്തില്‍ നിന്നും പിന്നോട്ട് പോയില്ല. ഒരു കാലിന് ചെറിയ സ്വാധീനക്കുറവുള്ള പ്രകാശന്റെ വാഹനഗതാഗത നിയന്ത്രണം പലര്‍ക്കും വേറിട്ട അനുഭവമായിരുന്നു. മുന്നൂറോളം ബൈക്കുകള്‍ മാത്രം വെക്കാന്‍ സൗകര്യമുള്ള സ്ഥലത്ത് ആയിരത്തോളം ബൈക്കുകളാണ് അടുക്കും ചിട്ടയോടെയും ക്രമീകരിച്ച് പാര്‍ക്കിംഗ് സൗകര്യമൊരുക്കിയത്.
54 കാരനായ തെങ്ങുകയറ്റത്തൊഴിലാൡപ്രകാശന്‍ നാട്ടുകാര്‍ക്കെല്ലാം പ്രിയങ്കരനാണ്. തേങ്ങപറിക്കല്‍ ജോലിക്ക് നിശ്ചിത കൂലിയൊന്നും പ്രകാശന്‍ വാങ്ങാറില്ല. തരുന്ന കൂലി മാത്രമാണ് സന്തോഷത്തോടെ സ്വീകരിക്കാറുള്ളത്. തേങ്ങ പെറുക്കിക്കൂട്ടാന്‍ ആളില്ലെങ്കില്‍ അതുംകൂടി നടത്തിയാണ് പ്രകാശന്‍ ആളുകള്‍ക്ക് സഹായിയായി മാറുന്നത്. ബേബിയാണ് ഭാര്യ. ജീവിതത്തില്‍ എന്താണ് ഇതുവരെ സമ്പാദിച്ചതെന്ന് ചോദിച്ചപ്പോള്‍ ഇരട്ടക്കുട്ടികളായ സുനീഷും സുനിതയുമാണ് തന്റെ സമ്പാദ്യമെന്ന് ചിരിയോടെ പ്രകാശന്‍ കാസര്‍കോട് വാര്‍ത്തയോട് പറഞ്ഞു.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )സംഘാടകര്‍ വെയില്‍ കാഠിന്യംകണ്ട് വിശ്രമിക്കാന്‍ ആവശ്യപ്പെട്ടിട്ടുപോലും പ്രകാശന്റെ തന്റെ സേവനത്തില്‍ നിന്നും പിന്നോട്ട് പോയില്ല. ഒരു കാലിന് ചെറിയ സ്വാധീനക്കുറവുള്ള പ്രകാശന്റെ വാഹനഗതാഗത നിയന്ത്രണം പലര്‍ക്കും വേറിട്ട അനുഭവമായിരുന്നു. മുന്നൂറോളം ബൈക്കുകള്‍ മാത്രം വെക്കാന്‍ സൗകര്യമുള്ള സ്ഥലത്ത് ആയിരത്തോളം ബൈക്കുകളാണ് അടുക്കും ചിട്ടയോടെയും ക്രമീകരിച്ച് പാര്‍ക്കിംഗ് സൗകര്യമൊരുക്കിയത്.
54 കാരനായ തെങ്ങുകയറ്റത്തൊഴിലാൡപ്രകാശന്‍ നാട്ടുകാര്‍ക്കെല്ലാം പ്രിയങ്കരനാണ്. തേങ്ങപറിക്കല്‍ ജോലിക്ക് നിശ്ചിത കൂലിയൊന്നും പ്രകാശന്‍ വാങ്ങാറില്ല. തരുന്ന കൂലി മാത്രമാണ് സന്തോഷത്തോടെ സ്വീകരിക്കാറുള്ളത്. തേങ്ങ പെറുക്കിക്കൂട്ടാന്‍ ആളില്ലെങ്കില്‍ അതുംകൂടി നടത്തിയാണ് പ്രകാശന്‍ ആളുകള്‍ക്ക് സഹായിയായി മാറുന്നത്. ബേബിയാണ് ഭാര്യ. ജീവിതത്തില്‍ എന്താണ് ഇതുവരെ സമ്പാദിച്ചതെന്ന് ചോദിച്ചപ്പോള്‍ ഇരട്ടക്കുട്ടികളായ സുനീഷും സുനിതയുമാണ് തന്റെ സമ്പാദ്യമെന്ന് ചിരിയോടെ പ്രകാശന്‍ കാസര്‍കോട് വാര്‍ത്തയോട് പറഞ്ഞു.
Keywords: Kerala, News, Kalolsavam, Kasaragod Revenue District Kalolsavam 2019, Iriyanni, Kalolsavam 2019.
< !- START disable copy paste -->