Join Whatsapp Group. Join now!

150ലേറെ വര്‍ഷം പഴക്കമുള്ള ദീപസ്തംഭം മുതല്‍ ഇരിയണ്ണിയിലെ സ്വാതന്ത്ര്യസമരസേനാനി ഉപയോഗിച്ചിരുന്ന മെതിയടി വരെ, ഒപ്പം ക്ഷേത്രപ്രവേശന വിളംബരത്തിന്റെ 82ാം വാര്‍ഷികം ഓര്‍മിപ്പിച്ച് ജന്മിവാഴ്ചയുടെ ചരിത്രത്താളുകള്‍, കലോത്സവ നഗരിയിലെത്തുന്നവരെ പഴയകാലത്തേക്ക് കൂട്ടിക്കൊണ്ടുപോകാന്‍ പ്രദര്‍ശനം

60ാമത് റവന്യൂ ജില്ലാ സ്‌കൂള്‍ കലോത്സവം നടക്കുന്ന ഇരിയണ്ണിയിലെത്തുന്നവര്‍ക്ക് Kerala, News, Kalolsavam, Kasaragod Revenue District Kalolsavam 2019, Iriyanni, Kalolsavam 2019.
ഇരിയണ്ണി: (my.kasargodvartha.com 14.11.2019) 60ാമത് റവന്യൂ ജില്ലാ സ്‌കൂള്‍ കലോത്സവം നടക്കുന്ന ഇരിയണ്ണിയിലെത്തുന്നവര്‍ക്ക് ഒരല്‍പം പിറകോട്ട് സഞ്ചരിക്കാം. കലോത്സവനഗരിയിലെത്തുന്നവരെ, പഴയകാല ജീവിതരീതിയും ചരിത്രവും ഓര്‍മിപ്പിച്ചുകൊണ്ട് പ്രധാനവേദിക്ക് സമീപം ഒരുക്കിയ പ്രദര്‍ശനമാണ് കാഴ്ചവിരുന്നൊരുക്കുന്നത്.

150ലേറെ വര്‍ഷം പഴക്കമുള്ള ദീപസ്തംഭം മുതല്‍ ഇരിയണ്ണിയിലെ സ്വാതന്ത്ര്യസമരസേനാനി ഉപയോഗിച്ചിരുന്ന മെതിയടി വരെ പ്രദര്‍ശനത്തിലുണ്ട്. ഒപ്പം ക്ഷേത്രപ്രവേശന വിളംബരത്തിന്റെ 82ാം വാര്‍ഷികം ഓര്‍മിപ്പിച്ച് പഴയകാലത്തെ ജന്മിവാഴ്ചയുടെ ചരിത്രത്താളുകളും കാണാം. പഴയകാലത്ത് ഉപയോഗിച്ചിരുന്ന കാര്‍ഷികോപകരണങ്ങളും മറ്റു വസ്തുക്കളും കണ്‍മുന്നില്‍ കണ്ടപ്പോള്‍ ഇന്റര്‍നെറ്റില്‍ മുഴുകുന്ന പുതുതലമുറയ്ക്ക് കൗതുകമേറി.


പറ, പിത്തള തൊട്ടില്‍ (60 വര്‍ഷം മുമ്പ് 60 രൂപയാണ് ഇതിന് വിലയുണ്ടായിരുന്നതെന്ന് പ്രദര്‍ശനത്തിന് നേതൃത്വം നല്‍കുന്നവരിലൊരാള്‍ പറഞ്ഞു), ആഭരണപ്പെട്ടി, കോരി പലക, കലപ്പ, കോളാമ്പി, നിലം ഉഴുതുമറിക്കാന്‍ കാളയുടെ പുറത്തുകെട്ടുന്ന നുകം, അരി അളക്കാന്‍ ഉപയോഗിക്കുന്ന നാഴി, ഇടങ്ങഴി, പാന (മൂന്ന് ഇടങ്ങഴി), കളസ്യ (ചെറുത്), പാട്ട കളസ്യ (വലുത്), ഏത്താന്‍കൊട്ട, ഒന്നില്‍ കൂടുതല്‍ മെതിയടി, കരടിക, ഭസ്മം ഇട്ടുവെക്കാന്‍ ഉപയോഗിച്ചിരുന്ന ഭസ്മക്കൊട്ട, അണ്ട, പൂപലക, വിത്ത് സൂക്ഷിക്കുന്ന പാത്രം, പണ്ടു കാലത്ത് വാതില്‍ പൂട്ടാന്‍ ഉപയോഗിച്ചിരുന്ന സാക്ഷ തുടങ്ങി 80ലേറെ വസ്തുക്കളാണ് പ്രദര്‍ശനത്തിനുണ്ടായിരുന്നത്. ഇരിയണ്ണിയിലെ തന്നെ വിവിധ വീടുകളില്‍ നിന്ന് ശേഖരിച്ചവയാണ് എല്ലാം. പഴയകാലത്ത് ദീപം തെളിക്കാനുപയോഗിച്ചിരുന്ന സ്തംഭമാണ് ഇതില്‍ ഏറ്റവും പഴക്കമുള്ളതെന്നാണ് ഓര്‍മയെന്ന് സംഘാടകര്‍ പറഞ്ഞു.

സ്വാതന്ത്ര്യ സമരസേനാനി കെ കേളു മഞ്ചക്കല്‍ ഉപയോഗിച്ചിരുന്ന മെതിയടിയാണ് പ്രദര്‍ശനത്തിലുള്ളത്. ജന്മിവാഴ്ചയുടെ കാലത്ത് ജന്മിക്ക് കരം കൊടുക്കാനുള്ള നെല്ല് അളക്കാനുപയോഗിച്ചിരുന്ന കളസ്യ പ്രദര്‍ശനത്തിലെ പ്രധാനിയാണ്. വിവിധ അളവിലുള്ള കളസ്യയാണ് ഉണ്ടായിരുന്നത്. വലിയ കളസ്യ ജന്മിക്ക് നെല്ല് നല്‍കാനും ചെറിയ കളസ്യ പണിയെടുത്തതിനുള്ള കൂലിയായി ജന്മി കുടിയാന്മാര്‍ക്ക് തിരിച്ചുനല്‍കാനും ഉപയോഗിച്ചിരുന്നതാണ്.

ക്ഷേത്രപ്രവേശനത്തിന്റെ 82ാം വാര്‍ഷികത്തോടനുബന്ധിച്ച് പഴയകാലത്തെ ചരിത്രത്താളുകള്‍ പോസ്റ്ററുകളായി തൂക്കിയിട്ടിട്ടുണ്ട്. ക്ഷേത്രപ്രവേശന വിളംബരം, മീശ വേണമെങ്കില്‍ നികുതി നല്‍കണം, പശു പ്രസവിച്ചാല്‍ അവകാശം പ്രമാണിക്ക് തുടങ്ങിയ കാട്ടുനീതി വരച്ചുകാട്ടുന്ന ചരിത്രത്താളുകള്‍ പ്രദര്‍ശിപ്പിച്ചിട്ടുണ്ട്.

രാധാകൃഷ്ണന്‍ പേരടുക്ക, നാരാണന്‍ മഞ്ചക്കല്‍, മധുസൂദനന്‍ ഇരിയണ്ണി തുടങ്ങിയവരാണ് പ്രദര്‍ശനത്തിന് നേതൃത്വം നല്‍കുന്നത്. പഴയകാല ചരിത്രത്താളുകളും കാര്‍ഷിക ഉപകരണങ്ങളും ശേഖരിക്കാന്‍ ഒരുപാട് പ്രയാപ്പെട്ടുവെന്ന് ഇവര്‍ കാസര്‍കോട് വാര്‍ത്തയോട് പറഞ്ഞു.


(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )

Keywords: Kerala, News, Kalolsavam, Kasaragod Revenue District Kalolsavam 2019, Iriyanni, Kalolsavam 2019. 
  < !- START disable copy paste -->

Post a Comment