Join Whatsapp Group. Join now!

കാസര്‍കോട് ജനറല്‍ ആശുപത്രിയില്‍ ഡ്രസ് ബാങ്ക് ആരംഭിച്ചു; മായിപ്പാടി ഫ്രണ്ട്‌സ് പുതുവസ്ത്രങ്ങള്‍ നല്‍കി

ജനറല്‍ ആശുപത്രിയില്‍ ചികിത്സക്കെത്തുന്ന പാവപ്പെട്ട രോഗികള്‍ക്ക് സൗജന്യമായി വസ്ത്രങ്ങള്‍ നല്‍കുന്നതിനായി Kerala, News, Kasaragod, General hospital, patients, Dress, Dress bank started in General Hospital
കാസര്‍കോട്: (my.kasargodvartha.com 02.11.2019) ജനറല്‍ ആശുപത്രിയില്‍ ചികിത്സക്കെത്തുന്ന പാവപ്പെട്ട രോഗികള്‍ക്ക് സൗജന്യമായി വസ്ത്രങ്ങള്‍ നല്‍കുന്നതിനായി ഡ്രസ് ബാങ്ക് ആരംഭിച്ചു. കാസര്‍കോട് നഗരസഭ, ജനറല്‍ ആശുപത്രിയിലെ സെക്കന്‍ഡറി പാലിയേറ്റിവ് യൂണിറ്റ്, കേന്ദ്ര സര്‍വകലാശാല സോഷ്യല്‍ വര്‍ക്ക് ഡിപാര്‍ട്‌മെന്റ് എന്നിവയുടെ സഹകരണത്തോടെയാണ് 'സദയം' എന്ന പേരില്‍ ഡ്രസ് ബാങ്കിന് രൂപം നല്‍കിയത്.

ജനറല്‍ ആശുപത്രിയില്‍ ചികിത്സ തേടിയെത്തുന്ന മാറിയുടുക്കാന്‍പോലും വസ്ത്രമില്ലാതെ വിഷമിക്കുന്ന രോഗികള്‍ക്കും കിടപ്പുരോഗികള്‍ക്കും പാലിയേറ്റീവ് രോഗികള്‍ക്കും അഗതികള്‍ക്കും ഈ പദ്ധതി കൈത്താങ്ങായിരിക്കും.

സദയം ഡ്രസ് ബാങ്കിലേക്ക് മായിപ്പാടി ഫ്രണ്ട്‌സ് പുതുവസ്ത്രങ്ങള്‍ നല്‍കി. ഹരിപ്രസാദ് മായിപ്പാടി വസ്ത്രങ്ങള്‍ ഡോ. ഷമീമയ്ക്ക് കൈമാറി. സിസ്റ്റര്‍ ശ്യാമള, ദിനേശന്‍, സാമൂഹ്യപ്രവര്‍ത്തകന്‍ മാഹിന്‍ കുന്നില്‍, നിഷിത, ഫാത്തിമ, ഗൗരി സ്‌നേഹസുധ, ഷജി ശേഖര്‍, ശ്രുതി തുടങ്ങിയവര്‍ സംബന്ധിച്ചു.

Keywordsd: Kerala, News, Kasaragod, General hospital, patients, Dress,   Dress bank started in General Hospital

Post a Comment