Join Whatsapp Group. Join now!

ജില്ലാ സ്‌കൂള്‍ കലോത്സവം: അക്ഷര ശ്ലോകത്തില്‍ ജ്യോതിഷയ്ക്ക് ഒന്നാം സ്ഥാനം, പെണ്‍കുട്ടികള്‍ക്കായുള്ള മിമിക്രിയില്‍ ആഷ്ലീന്‍ സൂസന്‍, ഹിന്ദി പദ്യം ചൊല്ലലില്‍ തീര്‍ത്ഥ മോഹന്‍

റവന്യൂ ജില്ലാ സ്‌കൂള്‍ കലോത്സവത്തില്‍ ഹൈസ്‌കൂള്‍ വിഭാഗം മലയാളം അക്ഷര ശ്ലോകത്തില്‍ ദുര്‍ഗ ഹയര്‍സെക്കന്‍ഡറി സ്‌കൂള്‍ വിദ്യാര്‍ത്ഥിനി
ഇരിയണ്ണി: (my.kasargodvartha.com 14.11.2019) റവന്യൂ ജില്ലാ സ്‌കൂള്‍ കലോത്സവത്തില്‍ ഹൈസ്‌കൂള്‍ വിഭാഗം മലയാളം അക്ഷര ശ്ലോകത്തില്‍ ദുര്‍ഗ ഹയര്‍സെക്കന്‍ഡറി സ്‌കൂള്‍ വിദ്യാര്‍ത്ഥിനി ജ്യോതിഷ മോഹന്‍ ഒന്നാം സ്ഥാനം നേടി. മോഹന്‍- ഷീബ ദമ്പതികളുടെ മകളാണ്. ഹയര്‍സെക്കന്‍ഡറി വിഭാഗം പെണ്‍കുട്ടികള്‍ക്കായുള്ള മിമിക്രിയില്‍ ജിഎച്ച്എസ്എസ് കമ്പല്ലൂരിലെ പ്ലസ്ടു വിദ്യാര്‍ത്ഥിനി ആഷ്ലീന്‍ സൂസന്‍ കുര്യാക്കോസ് ഒന്നാം സ്ഥാനം നേടി. കഴിഞ്ഞ വര്‍ഷം സംസ്ഥാന തലത്തില്‍ മത്സരിച്ചിരുന്നു.

യു പി വിഭാഗം ഹിന്ദി പദ്യം ചൊല്ലലില്‍ കാഞ്ഞങ്ങാട് ലിറ്റില്‍ ഫ്ളവര്‍ ഹയര്‍സെക്കന്‍ഡറി സ്‌കൂള്‍ വിദ്യാര്‍ത്ഥിനി തീര്‍ത്ഥ മോഹന്‍ ഒന്നാം സ്ഥാനം കരസ്ഥമാക്കി. രാജലക്ഷമി ടീച്ചറാണ് പരിശീലനം നല്‍കിവരുന്നത്. മൂന്നു വര്‍ഷമായി സംഗീതം പഠിക്കുന്നതായി തീര്‍ത്ഥ മോഹന്‍ കാസര്‍കോട് വാര്‍ത്തയോട് പറഞ്ഞു.


(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )

Keywords: Kerala, News, Kalolsavam, Kasaragod Revenue District Kalolsavam 2019, Iriyanni, Kalolsavam 2019. 
  < !- START disable copy paste -->

Post a Comment