Join Whatsapp Group. Join now!

മലയാളത്തിനോടുള്ള അവഗണന മൗലികാവകാശ ലംഘനമെന്ന് ദേശീയവേദി സെമിനാര്‍

മാതൃഭാഷാ പഠനം നടത്താനുള്ള അവകാശം നിഷേധിക്കുന്നത് മൗലികാവകാശ ലംഘനമാണെന്ന് മൊഗ്രാല്‍ ദേശീയവേദി Kerala, News, Kasaragod, Mogral, seminar, Desheeyavedi seminar organized
മൊഗ്രാല്‍: (my.kasargodvartha.com 02.11.2019) മാതൃഭാഷാ പഠനം നടത്താനുള്ള അവകാശം നിഷേധിക്കുന്നത് മൗലികാവകാശ ലംഘനമാണെന്ന് മൊഗ്രാല്‍ ദേശീയവേദി കേരളപ്പിറവി ദിനത്തില്‍ സംഘടിപ്പിച്ച സെമിനാര്‍ അഭിപ്രായപ്പെട്ടു.

അതിര്‍ത്തി പ്രദേശങ്ങളില്‍ സാംസ്‌കാരിക-വിദ്യാഭ്യാസ രംഗങ്ങളില്‍ മലയാള ഭാഷയോടുള്ള അവഗണന രൂക്ഷമാണ്. ഈ നിലപാടിനെതിരെ ശക്തമായ പ്രതിഷേധവും പ്രതിരോധവും അനിവാര്യമാണ്. ഇതിന് ഭാഷാസ്‌നേഹികള്‍ മുന്നിട്ടിറങ്ങണമെന്നും സെമിനാര്‍ ആവശ്യപ്പെട്ടു.


'അതിര്‍ത്തി ജില്ലയില്‍ മലയാള ഭാഷ നേരിടുന്ന വെല്ലുവിളികള്‍' എന്ന വിഷയത്തെ ആസ്പദമാക്കി നടന്ന സെമിനാര്‍ സാംസ്‌കാരിക പ്രവര്‍ത്തകന്‍ അബൂ താഈ ഉദ്ഘാടനം ചെയ്തു. മൊഗ്രാല്‍ ദേശീയവേദി പ്രസിഡന്റ് എ എം സിദ്ദീഖ് റഹ്മാന്‍ അധ്യക്ഷത വഹിച്ചു. തളങ്കര ദഖീറത്ത് ഹയര്‍സെക്കന്‍ഡറി സ്‌കൂള്‍ പ്രിന്‍സിപ്പല്‍ ആര്‍ എസ് രാജേഷ്‌കുമാര്‍ വിഷയാവതരണം നടത്തി.

മാഹിന്‍ മാസ്റ്റര്‍, മുഹമ്മദലി ചെമ്മനാട്, പി എ ആസിഫ്, എം എ മൂസ, എം എം റഹ്മാന്‍, ടി കെ അന്‍വര്‍, വിജയകുമാര്‍, എല്‍ ടി മനാഫ്, ഹമീദ് കാവില്‍, നാസര്‍ മൊഗ്രാല്‍, മുഹമ്മദ് അബ്കോ, പി വി അന്‍വര്‍, സിദ്ദീഖ് അബ്കോ, ഹാരിസ് ബഗ്ദാദ്, എം എ ഹംസ, ബി കെ മുനീര്‍, ടി എ ജലാല്‍, ലത്തീഫ് കൊപ്പളം എന്നിവര്‍ ചര്‍ച്ചയില്‍ പങ്കെടുത്തു. ജനറല്‍ സെക്രട്ടറി റിയാസ് മൊഗ്രാല്‍ സ്വാഗതം പറഞ്ഞു.



Keywords: Kerala, News, Kasaragod, Mogral, seminar, Desheeyavedi seminar organized

Post a Comment