Join Whatsapp Group. Join now!

66-മത് അഖിലേന്ത്യാ സഹകരണ വാരാഘോഷം 14 മുതല്‍ 20 വരെ

66-മത് അഖിലേന്ത്യാ സഹകരണ വാരാഘോഷം നവംബര്‍ 14 മുതല്‍ 20 വരെ സംഘടിപ്പിക്കുന്നതിന്Kerala, News
കാസര്‍കോട്: (my.kasargodvartha.com 12.11.2019) 66-മത് അഖിലേന്ത്യാ സഹകരണ വാരാഘോഷം നവംബര്‍ 14 മുതല്‍ 20 വരെ സംഘടിപ്പിക്കുന്നതിന് സംസ്ഥാന സഹകരണ യൂണിയന്‍ ഭാരവാഹികള്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു. സഹകാരികളുടെ ഘോഷയാത്രയും സംഘടിപ്പിക്കും. നവംബര്‍ 14ന് കരിന്തളം സര്‍വീസ് സഹകരണ ബാങ്ക്, നവംബര്‍ 15ന് പെന്‍ഡാല സര്‍വീസ് സഹകരണ ബാങ്ക്, നവംബര്‍ 19ന് മജ്ബയില്‍ സര്‍വീസ് സഹകരണ ബാങ്ക് എന്നിവയുടെ ആഭിമുഖ്യത്തിലാണ് വാരാഘോഷ പരിപാടികള്‍ സംഘടിപ്പിക്കുക.

കാസര്‍കോട് ജില്ലാതലത്തിലെ ഔപചാരിക ഉദ്ഘാടനം 16ന് ചിറ്റാരിക്കലില്‍ കാസര്‍കോട് എംപി രാജ്‌മോഹന്‍ ഉണ്ണിത്താന്‍ ഉദ്ഘാടനം ചെയ്യും. എം രാജഗോപാലന്‍ എംഎല്‍എ പരിപാടിയില്‍ അധ്യക്ഷത വഹിക്കും. നവംബര്‍ 18ന് കാഞ്ഞങ്ങാട് വ്യാപാര ഭവന്‍ ഓഡിറ്റോറിയത്തില്‍ വെച്ച് സഹകാരി സംഗമവും ആദരിക്കല്‍ ചടങ്ങും ജില്ലയിലെ മികച്ച സഹകരണ സ്ഥാപനങ്ങള്‍ക്കുള്ള അവാര്‍ഡുകളും വിതരണം ചെയ്യും. സഹകരണ സംഘം രജിസ്ട്രാര്‍ പി കെ ജയശ്രീ സഹകാരി സംഗമം ഉദ്ഘാടനം ചെയ്യും.

Kerala, News, Cooperative society week celebration on 14 to 20

വാര്‍ത്താസമ്മേളനത്തില്‍ സഹകരണ സംഘം രജിസ്ട്രാര്‍ വി മുഹമ്മദ് നൗഷാദ്, ജോയിന്റ് ജയറക്ടര്‍ എന്‍ പി പ്രീജി, കാസര്‍കോട് ജില്ലാ സഹകരണ ബാങ്ക് ജനറല്‍ മാനേജര്‍ എ അനില്‍ കുമാര്‍, പിഎസിഎസ് അസോസിയേഷന്‍ സെക്രട്ടറി പി വത്സന്‍, അഡ്വ. കെ എ ജോയ്, കെ മുരളീധരന്‍, കെ ജയചന്ദ്രന്‍, വി ചന്ദ്രന്‍, വി ടി തോമസ് എന്നവര്‍ സംബന്ധിച്ചു.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )

< !- START disable copy paste -->
Keywords: Kerala, News, Cooperative society week celebration on 14 to 20

Post a Comment