Join Whatsapp Group. Join now!

പ്രകൃതിക്ഷോഭം: കര്‍ഷകര്‍ക്ക് നഷ്ടപരിഹാരം നല്‍കണമെന്ന് കര്‍ഷകസംഘം

പ്രകൃതിക്ഷോഭത്തെ തുടര്‍ന്ന് കര്‍ഷകര്‍ക്കുണ്ടായ നാശനഷ്ടങ്ങള്‍ക്ക് മതിയായ നഷ്ടപരിഹാരം നല്‍കണമെന്ന് കര്‍ഷകസംഘം ഉദുമ ഏരിയാ സമ്മേളനം ആവശ്യപ്പെട്ടു. Kerala, News, Koliyadukkam, K. Kunhiraman MLA, Compensation should be provided for farmers
കോളിയടുക്കം: (my.kasargodvartha.com 10.11.2019) പ്രകൃതിക്ഷോഭത്തെ തുടര്‍ന്ന് കര്‍ഷകര്‍ക്കുണ്ടായ നാശനഷ്ടങ്ങള്‍ക്ക് മതിയായ നഷ്ടപരിഹാരം നല്‍കണമെന്ന് കര്‍ഷകസംഘം ഉദുമ ഏരിയാ സമ്മേളനം ആവശ്യപ്പെട്ടു.

ചിത്താരിപ്പുഴയിലെ റഗുലേറ്റര്‍ കം ബ്രിഡ്ജിന്റെ അറ്റകുറ്റപ്പണി നടത്തി ഉപയോഗയോഗ്യമാക്കുക, നെല്‍കൃഷിയും ക്ഷീരമേഖലയും തൊഴിലുറപ്പ് പദ്ധതിയില്‍ ഉള്‍പ്പെടുത്തുക, ജില്ലാ കേന്ദ്രങ്ങളില്‍ നെല്ല് സംഭരണ, സംസ്‌കരണ കേന്ദ്രം ആരംഭിക്കുക തുടങ്ങിയ ആവശ്യങ്ങളും സമ്മേളനം ഉന്നയിച്ചു.

കോളിയടുക്കത്ത് സംഘടിപ്പിച്ച സമ്മേളനം സംസ്ഥാന കമ്മിറ്റിയംഗം എം വി കോമന്‍ നമ്പ്യാര്‍ ഉദ്ഘാടനം ചെയ്തു. ഇ കുഞ്ഞിക്കണ്ണന്‍ അധ്യക്ഷത വഹിച്ചു. എന്‍ വി ബാലന്‍ രക്തസാക്ഷി പ്രമേയവും സി ഭാര്‍ഗവി അനുശോചന പ്രമേയവും കുന്നൂച്ചി കുഞ്ഞിരാമന്‍ പ്രവര്‍ത്തന റിപ്പോര്‍ട്ടും അവതരിപ്പിച്ചു.

കെ കുഞ്ഞിരാമന്‍ എംഎല്‍എ, എ ചന്ദ്രശേഖരന്‍, പി പത്മനാഭന്‍, ടി വി കുഞ്ഞികൃഷ്ണന്‍, ബി ബാലകൃഷ്ണന്‍ എന്നിവര്‍ സംസാരിച്ചു. സംഘാടകസമിതി ചെയര്‍മാന്‍ ഇ മനോജ്കുമാര്‍ സ്വാഗതവും കണ്‍വീനര്‍ എ നാരായണന്‍ നായര്‍ നന്ദിയും പറഞ്ഞു.

ഭാരവാഹികള്‍: ഇ കുഞ്ഞിക്കണ്ണന്‍ (പ്രസിഡന്റ്), എ നാരായണന്‍ നായര്‍, പി കെ അബ്ദുല്ല (വൈസ് പ്രസിഡന്റ്), കുന്നൂച്ചി കുഞ്ഞിരാമന്‍ (സെക്രട്ടറി), എം കുമാരന്‍, പി ഇന്ദിര (ജോയിന്റ് സെക്രട്ടറി), എന്‍ വി ബാലന്‍ (ട്രഷറര്‍).

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങaളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം  )

Keywords: Kerala, News, Koliyadukkam, K. Kunhiraman MLA, Compensation should be provided for farmers

Post a Comment