Join Whatsapp Group. Join now!

തിരുചര്യയാണ് പ്രവാചക സ്നേഹികളുടെ മുഖമുദ്ര: അലിക്കുഞ്ഞി മുസ്‌ലിയാര്‍

തിരുനബിയുടെ ചര്യ പിന്തുടര്‍ന്ന് ജീവിതം വിശുദ്ധമാക്കുന്നവരാണ് യഥാര്‍ഥ പ്രവാചക സ്നേഹികളെന്നും അത്തരക്കാരുടെ മുഖമുദ്രയാണ് തിരുചര്യയെന്നും Kerala, News, Kasaragod, Puthige, Muhimmath, Madhurasool foundation, Burdha Majlis conducted
പുത്തിഗെ: (my.kasargodvartha.com 10.11.2019) തിരുനബിയുടെ ചര്യ പിന്തുടര്‍ന്ന് ജീവിതം വിശുദ്ധമാക്കുന്നവരാണ് യഥാര്‍ഥ പ്രവാചക സ്നേഹികളെന്നും അത്തരക്കാരുടെ മുഖമുദ്രയാണ് തിരുചര്യയെന്നും സമസ്ത കേന്ദ്ര കമ്മിറ്റി ഉപാധ്യക്ഷന്‍ എം അലിക്കുഞ്ഞി മുസ്‌ലിയാര്‍ പറഞ്ഞു. മുഹിമ്മാത്ത് മദ്ഹുര്‍റസൂല്‍ ഫൗണ്ടേഷന്‍ സംഘടിപ്പിച്ച ബുര്‍ദാ മജ്ലിസ് ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.

തിരുപ്പിറവിയില്‍ സന്തോഷിക്കുന്നതും അവിടുത്തെ അപദാനങ്ങള്‍ പ്രകീര്‍ത്തിക്കുന്നതുമെല്ലാം തിരുനബി സ്നേഹത്തിന്റെ ഭാഗമാണെന്നും അദ്ദേഹം പറഞ്ഞു.

ബി എസ് അബ്ദുല്ലക്കുഞ്ഞി ഫൈസി, സയ്യിദ് ഹാമിദ് അന്‍വര്‍ അഹ്ദല്‍ തങ്ങള്‍, അബ്ദുല്‍ഖാദിര്‍ സഖാഫി മൊഗ്രാല്‍, മൂസ സഖാഫി കളത്തൂര്‍, കുഞ്ഞ്മുഹമ്മദ് അഹ്മദ് അഹ്സനി, മുസ്തഫ സഖാഫി പട്ടാമ്പി, സ്വാദിഖ് അഹ്സനി പെരുമുഖം തുടങ്ങിയവര്‍ സംബന്ധിച്ചു.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങaളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം  )

Keywords: Kerala, News, Kasaragod, Puthige, Muhimmath, Madhurasool foundation, Burdha Majlis conducted

Post a Comment