ഉദുമ: (my.kasargodvartha.com 12.11.2019) ഉദുമ വനിത സര്‍വീസ് സഹകരണ സംഘത്തിന് മികച്ച വനിത സൊസൈറ്റിക്കുള്ള അവാര്‍ഡ്. സഹകരണ വകുപ്പിന്റെ ഈ വര്‍ഷത്തെ ജില്ലാതല ബെസ്റ്റ് പെര്‍ഫോമന്‍സ് അവാര്‍ഡാണ് സംഘത്തിന് ലഭിച്ചത്.
സ്ത്രീ ശാക്തീകരണത്തിന് ഊന്നല്‍ നല്‍കിക്കൊണ്ടുള്ള നിരവധി പ്രവര്‍ത്തനങ്ങളാണ് സംഘം നടത്തുന്നത്. സമൂഹത്തില്‍ പിന്നാക്കം നില്‍ക്കുന്ന വനിതകളെ മുഖ്യധാരയിലെത്തിക്കുക എന്ന ലക്ഷ്യത്തോടെയാണ് സംഘം പ്രവര്‍ത്തിക്കുന്നത്.
വനിതകള്‍ക്ക് തൊഴിലവസരങ്ങള്‍ സൃഷ്ടിക്കുക, സ്വന്തമായി തൊഴില്‍ സംരംഭങ്ങള്‍ തുടങ്ങാന്‍ വായ്പ നല്‍കുക, മിച്ചസമ്പാദ്യം നിക്ഷേപിക്കാന്‍ സഹായിക്കുക തുടങ്ങിയ പ്രവര്‍ത്തനങ്ങളും സംഘത്തിന്റെ കീഴില്‍ നടന്നുവരുന്നു.
മാങ്ങാട് വയലില്‍ നടത്തിയ നെല്‍കൃഷി മാതൃകാപരമായിരുന്നു. 20 ഏക്കര്‍ തരിശ് പാടത്താണ് നെല്‍കൃഷിയിറക്കിയത്. കര്‍ഷക മിത്ര എന്ന പേരില്‍ ജെവ പച്ചക്കറി കൃഷിയും നടത്തിവരുന്നു. സംഘത്തിന്റെ കീഴിലുള്ള ജെ എല്‍ ജി ഗ്രൂപ്പുകള്‍ ഉല്‍പാദിപ്പിക്കുന്ന ജൈവ പച്ചക്കറികള്‍ സംഘം വഴി വിതരണം ചെയ്യുന്നു.
ഓണം, ബക്രീദ്, വിഷുച്ചന്തകള്‍ സര്‍ക്കാരിന്റെയും കണ്‍സ്യൂമര്‍ ഫെഡിന്റെയും സഹകരണത്തോടെ നടത്തിവരുന്നു. ലാഭകരമായ മറ്റൊരു സംരംഭമാണ് ഉത്സവച്ചന്തകള്‍. സംഘത്തിന്റെ ഉല്‍പന്നങ്ങളും ചന്തയിലൂടെ വിറ്റഴിക്കാറുണ്ട്. ഏഴുദിവസം നീളുന്ന ഓരോ ചന്തയിലും ആയിരത്തോളം കുടുംബങ്ങള്‍ക്കാണ് നിത്യോപയോഗ സാധനങ്ങള്‍ വിതരണം ചെയ്യുന്നത്.
യാത്രാസൗകര്യം മെച്ചപ്പെടുത്തുന്നതിന്റെ ഭാഗമായി 350 ഇരുചക്ര വാഹനങ്ങളാണ് ചെറിയ പലിശ നിരക്കില്‍ സംഘം നല്‍കിയത്. വനിതകളുടെ സ്വയം പ്രതിരോധശേഷി വര്‍ധിപ്പിക്കാന്‍ പോലീസ് സഹായത്തോടെ നിര്‍ഭയ എന്ന പേരില്‍ പരിശീലന പരിപാടിയും നടത്തി.
സ്‌കൂള്‍ ലൈബ്രറികള്‍ക്ക് പുസ്തകക്കിറ്റുകളും സംഘം നല്‍കുന്നുണ്ട്. ഉദുമ ഹയര്‍സെക്കന്‍ഡറി സ്‌കൂള്‍, ബാര ഗവ. ഹൈസ്‌കൂള്‍ എന്നിവിടങ്ങളിലെ ലൈബ്രറികള്‍ക്കാണ് ആവശ്യമായ പുസ്തകങ്ങള്‍ നല്‍കിയത്.
എറണാകുളത്ത് അന്താരാഷ്ട്ര സഹകരണ പുസ്തകോത്സവത്തിന്റെ (കൃതി) ഭാഗമായി നടന്ന' അക്ഷരലോകത്തേക്ക് ഒരു സഹകരണ യാത്ര' എന്ന പരിപാടിയില്‍ ഉദുമ ഹയര്‍സെക്കന്‍ഡറിയിലെ രണ്ടു കുട്ടികളെ പങ്കെടുപ്പിച്ചു. 5000 രൂപയുടെ പുസ്തകങ്ങളാണ് കുട്ടികള്‍ക്ക് നല്‍കിയത്. നിര്‍ധനരായ സംഘം അംഗങ്ങളുടെ കുട്ടികള്‍ക്ക് കമ്പ്യൂട്ടര്‍ സ്വന്തമാക്കാനുള്ള പദ്ധതിയും നടപ്പാക്കിയിട്ടുണ്ട്.
എല്ലാ വര്‍ഷവും പരിസ്ഥിതി ദിനാചരണത്തിന്റെ ഭാഗമായി ജൂണ്‍ അഞ്ചിന് സംഘം ഭരണസമിതിയുടെയും ജീവനക്കാരുടെയും നേതൃത്വത്തില്‍ പരിസര ശുചീകരണം നടത്തിവരുന്നു. സംഘത്തില്‍ അംഗങ്ങളായ വനിതകള്‍ക്ക് പരിശീലനം നല്‍കി ആരംഭിച്ച യുവാകോ കേക്ക് ആന്‍ഡ ബെയ്ക്ക് യൂണിറ്റ് നല്ല നിലയില്‍ പ്രവര്‍ത്തിച്ചുവരുന്നു.
കസ്തൂരി ബാലന്‍ പ്രസിഡന്റും ബി കൈരളി സെക്രട്ടറിയുമായ ഭരണസമിതിയുടെ കീഴിലാണ് സംഘം പ്രവര്‍ത്തിക്കുന്നത്.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങaളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )
Keywords: Kerala, News, Kasaragod, Udma, society, Best women society award for Udma women service co-operative socity