Join Whatsapp Group. Join now!

ജില്ലാ ബീച്ച് ഗെയിംസ് ബേക്കല്‍ ബീച്ച് പാര്‍ക്കില്‍; സംഘാടക സമിതി ഓഫീസ് ഉദ്ഘാടനം ചെയ്തു

സംസ്ഥാന യുവജനകാര്യ വകുപ്പ് ജില്ലാ സ്‌പോര്‍ട്‌സ് കൗണ്‍സിലിന്റെ സഹകരണത്തോടെ സംഘടിപ്പിക്കുന്ന ജില്ലാ ബീച്ച് ഗെയിംസ് Kerala, News, Kasaragod, Beach games, Collector, Beach games: Organizing Committee Office inaugurated
ബേക്കല്‍: (my.kasargodvartha.com 04.11.2019) സംസ്ഥാന യുവജനകാര്യ വകുപ്പ് ജില്ലാ സ്‌പോര്‍ട്‌സ് കൗണ്‍സിലിന്റെ സഹകരണത്തോടെ സംഘടിപ്പിക്കുന്ന ജില്ലാ ബീച്ച് ഗെയിംസ് പള്ളിക്കര ബേക്കല്‍ ബീച്ച് പാര്‍ക്കില്‍ ഡിസംബര്‍ 22, 23, 24 തീയതികളില്‍ നടക്കും.

ജില്ലാ കലക്ടര്‍ ഡോ. ഡി സജിത്ബാബു ചെയര്‍മാനും ജില്ലാ സ്‌പോര്‍ട്‌സ് കൗണ്‍സില്‍ പ്രസിഡന്റ് പി ഹബീബ് റഹ്മാന്‍ ജനറല്‍ കണ്‍വീനറും പള്ളം നാരായണന്‍ ജില്ലാ പോഗ്രാം കോഓഡിനേറ്ററുമായി സംഘാടക സമിതി രൂപീകരിച്ചു.

സംഘാടക സമിതി ഓഫീസ് പള്ളിക്കര ബേക്കല്‍ ബീച്ചില്‍ ജില്ലാ കലക്ടര്‍ ഡോ. ഡി സജിത്ബാബു ഉദ്ഘാടനം ചെയ്തു. പള്ളിക്കര പഞ്ചായത്ത് പ്രസിഡന്റ് പി ഇന്ദിര അധ്യക്ഷത വഹിച്ചു.

വൈസ് പ്രസിഡന്റ് അബ്ദുല്ലത്തീഫ്, കെ രവിവര്‍മന്‍, ടി സുധാകരന്‍, പി കെ അബ്ദുല്ല, എം എ ലത്തീഫ്, മുരളി പള്ളം, മൂസ പാലക്കുന്ന്, ചന്ദ്രന്‍ ആറങ്ങാടി എന്നിവര്‍ സംസാരിച്ചു. പി ഹബീബ് റഹ്മാന്‍ സ്വാഗതവും പള്ളം നാരായണന്‍ നന്ദിയും പറഞ്ഞു.


Keywords: Kerala, News, Kasaragod, Beach games, Collector, Beach games: Organizing Committee Office inaugurated

Post a Comment