കാസര്‍കോട്: (my.kasargodvartha.com 08.11.2019) അട്ടപ്പാടി വെടിവെപ്പില്‍ പ്രതിഷേധിച്ച് എസ് ഡി പി ഐ ജില്ലയില്‍ അഞ്ചിടങ്ങളില്‍ പ്രതിഷേധ തെരുവ് തീര്‍ത്തു. കാസര്‍കോട്, കാഞ്ഞങ്ങാട്, ഹൊസങ്കടി, മേല്‍പറമ്പ്, നീലേശ്വരം എന്നിവിടങ്ങളിലാണ് പരിപാടി സംഘടിപ്പിച്ചത്.
എസ് ഡി പി ഐ കാസര്‍കോട് മണ്ഡലം കമ്മിറ്റി സംഘടിപ്പിച്ച പ്രതിഷേധ തെരുവ് സംസ്ഥാന ട്രഷറര്‍ അജ്മല്‍ ഇസ്മായില്‍ ഉദ്ഘാടനം ചെയ്തു. മാവോയിസ്റ്റ് മറയാക്കി പിണറായി ആദിവാസികളെ കൊന്നുതീര്‍ക്കുകയാണെന്നും സി പി എമ്മിന്റെയും പിണറായിയുടേയും കപടമുഖം തിരിച്ചറിയണമെന്നും അദ്ദേഹം പറഞ്ഞു.
ഭരണ പരാജയത്തില്‍നിന്നും വാളയാര്‍ സംഭവത്തില്‍നിന്നും മുഖം രക്ഷിക്കാനാണ് അട്ടപ്പാടിയില്‍ ഏറ്റുമുട്ടല്‍ നാടകവും യു എ പി എ ചാര്‍ത്തലും നടന്നത്. ഇടത് ഭരണത്തിലെ മൂന്നാം വെടിവെപ്പാണ് അട്ടപ്പാടിയിലേത്.
വാളയാറിലെ പിഞ്ചുമക്കളുടേയും അട്ടപ്പാടിയിലെ ആദിവാസികളുടെയും ആത്മാക്കള്‍ പിണറായി സര്‍ക്കാറിനെ പിന്തുടരുമെന്നും അദ്ദേഹം പറഞ്ഞു.
കാഞ്ഞങ്ങാട്ട് നടന്ന പ്രതിഷേധ തെരുവ് ജില്ലാ പ്രസിഡന്റ് എന്‍ യു അബ്ദുസലാമും ഹൊസങ്കടിയില്‍ ജില്ലാ ജനറല്‍ സെക്രട്ടറി ഖാദര്‍ അറഫയും, മേല്‍പറമ്പില്‍ ജില്ലാ കമ്മിറ്റി അംഗം അഹ്മദ് ചൗക്കിയും നീലേശ്വരത്ത് എസ് ഡി ടി യു ജില്ലാ പ്രസിഡന്റ് അഷ്‌റഫ് കോളിയടുക്കയും ഉദ്ഘാടനം ചെയ്തു.
അന്‍സാര്‍ ഹൊസങ്കടി, ഗഫൂര്‍ നായന്മാര്‍മൂല, മൂസ ഈച്ചിലിങ്കാല്‍, അബ്ദുര്‍റഹ്മാന്‍ കൂളിയങ്കാല്‍ എന്നിവര്‍ സംസാരിച്ചു
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങaളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )
Keywords: Kerala, News, Kasaragod, SDPI, Attappadi firing: SDPI's Street protest in 5 places of Kasaragod District