Join Whatsapp Group. Join now!

ജില്ലാ സ്‌കൂള്‍ കലോത്സവം: യു പി സംസ്‌കൃതം കവിതാരചനയില്‍ ഒന്നാം സ്ഥാനം അര്‍ച്ചനയ്ക്ക്, കഥാരചനയില്‍ ഭാമ, ഹൈസ്‌കൂള്‍ അറബിക് തര്‍ജിമയിലും കഥാരചനയിലും ജുമാന, ഹയര്‍ സെക്കന്‍ഡറി അറബിക് കവിതാ രചനയില്‍ നസീറ

Kerala, Kasargod, News, District School Kalolsavam, Result, Off stage programme, UP, HS, HSS, Kasaragod District School Kalolsavam Off stage program Result റവന്യൂ ജില്ലാ സ്‌കൂള്‍ കലോത്സവത്തില്‍ യു പി വിഭാഗം സംസ്‌കൃതം കവിതാരചനയില്‍ ഡി ബി എ യു പി സ്‌കൂള്‍ വിദ്യാര്‍ത്ഥിനി അര്‍ച്ചന ഒന്നാം സ്ഥാനം നേടി.
ഇരിയണ്ണി: (www.my.kasargodvartha.com 11.11.2019) റവന്യൂ ജില്ലാ സ്‌കൂള്‍ കലോത്സവത്തില്‍ യു പി വിഭാഗം സംസ്‌കൃതം കവിതാരചനയില്‍ ഡി ബി എ യു പി സ്‌കൂള്‍ വിദ്യാര്‍ത്ഥിനി അര്‍ച്ചന ഒന്നാം സ്ഥാനം നേടി. കുട്ടിക്കാനം എസ് ബി എസിലെ സി എച്ച് വൈശാലി രണ്ടാം സ്ഥാനവും, നീലേശ്വരം രാജാസ് എച്ച്.എസ്.എസിലെ കെ എന്‍ അഖിലേഷ് വര്‍മ മൂന്നാം സ്ഥാനവും കരസ്ഥമാക്കി. യു പി വിഭാഗം സംസ്‌കൃതം കഥാരചനയില്‍ പനയാല്‍ എസ് എം എ യു പി എസിലെ ഭാമ എസ് നായര്‍ ഒന്നാം സ്ഥാനം നേടി.

ഹൈസ്‌കൂള്‍ വിഭാഗം അറബിക് തര്‍ജിമയിലും കഥാരചനയിലും കോട്ടിക്കുളം നൂറുല്‍ ഹുദാ ഇ എം എച്ച് എസിലെ കെ എം ജുമാന ഒന്നാം സ്ഥാനം നേടി. തര്‍ജിമയില്‍ കാഞ്ഞങ്ങാട് ജി എഫ് എച്ച് എസിലെ ആഇശത്ത് ഹുസ്ന രണ്ടാം സ്ഥാനവും, വി.കെ.പി.കെ.എച്ച്.എം.ആര്‍.വി.എച്ച്.എസ്.എസിലെ റിഫ അഷ്‌റഫലി മൂന്നാം സ്ഥാനവും നേടി. കഥാരചനയില്‍ സി.എച്ച്.എം.കെ.എസ്.എച്ച്.എസ്.എസ്. മെട്ടമ്മലിലെ എം.ടി.പി. ഖദീജത്ത് റംസീന രണ്ടാം സ്ഥാനവും ബി.ആര്‍.എച്ച്.എസ്.എസ്. ബോവിക്കാനത്തെ ടി.പി. ഫാത്തിമത്ത് നൂഹ മൂന്നാം സ്ഥാനവും നേടി.

ഹയര്‍ സെക്കന്‍ഡറി വിഭാഗം അറബിക് കവിതാ രചനയില്‍ പടന്ന എം.ആര്‍.വി.എച്ച്.എസ്.എസിലെ നസീറ എല്‍.കെ ഒന്നാം സ്ഥാനം നേടി.


മറ്റു ഫലങ്ങള്‍:
ഹൈസ്‌കൂള്‍ പ്രശ്‌നോത്തിരി 
1. ഫാത്തിമ ഫാഹിസ
ജി.എച്ച്.എസ്.എസ്. പളളിക്കര
2. ടി.എം.ആലിയ ആര്‍.യു.ഇ.എം.എച്ച്.എസ്.തുരുത്തി
3. സി.മുഹ്‌സിന  ജി.വി.എച്ച്.എസ്.എസ്. കാഞ്ഞങ്ങാട്.

ഹൈസ്‌കൂള്‍ അറബിക് അടിക്കുറിപ്പ് രചനാ 
1. നസ്റിയ (ജി.എച്ച്.എസ്.എസ്. പള്ളിക്കര)
2. എം.എം.ഇബ്രാഹിം നൈമു (ജി.എച്ച്.എസ്.എസ്. മംഗള്‍പ്പാടി)
3. ആയിഷത്ത് ഇജ്ലാന ഫിദ (ജി.എച്ച്.എസ്.എസ്.പരപ്പ)

ഹൈസ്‌കൂള്‍ സംസ്‌കൃതം കഥാരചന 
1. ആര്യഗോപകുമാര്‍ (ജി.എച്ച്.എസ്.എസ്. പിലിക്കോട്)
2. ബി.അഭിഞ്ജ (എസ്.എ.പി.എച്ച്.എസ്. അഗല്‍പ്പാടി)
3. വര്‍ഷ ആള്‍വ എസ്.ഡി.പി.എച്ച്.എസ്. ധര്‍മത്തടുക്ക)

യു.പി. സമസ്യപൂരണം 
1. ചിന്മയകൃഷ്ണ (എച്ച്.എ.യു.പി.എസ്. പനയാല്‍)
2. കെ.അരുണിമ ചന്ദ്രന്‍ (എസ്.എം.എ.യു.പി. സ്‌കൂള്‍ പനയാല്‍)
3. പി.ശ്രേയ (എ.യു.പി.എസ്. മുന്നാട്)

ഹയര്‍സെക്കന്‍ഡറി സംസ്‌കൃതം കവിതാരചന 
1. പി.അശ്വതി (ദുര്‍ഗ എച്ച്.എസ്.എസ്. കാഞ്ഞങ്ങാട്)
2. എ.തുളസി (എസ്.ഡി.പി.എച്ച്.എസ്. ധര്‍മത്തടുക്ക)
3. കെ.എസ്.ജസ്ന (സെന്റ്. തോമസ് എച്ച്.എസ്.എസ്. തോമാപുരം)

ഹയര്‍സെക്കന്‍ഡറി കഥാരചന അറബിക് 
1. എം.നിഹാദ് സുലൈമാന്‍ (സി.ജെ.എച്ച്.എസ്.എസ്. ചെമ്മനാട്)
2. ഫാത്തിമ മുഹമ്മദ് (ജി.എഫ്.വി.എച്ച്.എസ്.എസ്. ചെറുവത്തൂര്‍)
3. മുഹമ്മദ് സിയാദ് അലി (ജി.എച്ച്.എസ്.എസ്. പള്ളിക്കര)

ഹയര്‍സെക്കന്‍ഡറി  അറബിക് ഉപന്യാസം
1. എം.എ.ഫാത്തിമ (ജി.എച്ച്.എസ്.എസ്. ചെമ്മനാട് )
2. മുഹമ്മദ് ബഷീര്‍ (ജി.എച്ച്.എസ്.എസ്. ഉദുമ)
3. എ.എം.ശിഫാ (എം.ആര്‍.വി.എച്ച്.എസ്.എസ്. പടന്ന).

ഹൈസ്‌കൂള്‍ ഉര്‍ദു കഥാരചന 
1. ഖദീജ നഹാന ഷെറിന്‍ (സി.എച്ച്.എസ്.എസ്. ചട്ടഞ്ചാല്‍)
2. ഫാത്തിമത്ത് മെഹ്നാസ് ( ജി.എച്ച്.എസ്.എസ്. ബേക്കൂര്‍)
3. നഫീസത്ത് ഷഹാന (എസ്.എസ്.എച്ച്.എസ്. ഷേണി)

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )

Keywords:Kerala, Kasargod, News, District School Kalolsavam, Result, Off stage programme, UP, HS, HSS, Kasaragod District School Kalolsavam Off stage program Result

Post a Comment