Join Whatsapp Group. Join now!

വാര്‍ഷിക കൗണ്‍സിലും അനുമോദന ചടങ്ങും സംഘടിപ്പിച്ചു

മുസ്ലിംലീഗ് തളങ്കര കണ്ടത്തില്‍ 27ാം വാര്‍ഡ് കമ്മിറ്റി വാര്‍ഷിക കൗണ്‍സിലും അനുമോദന ചടങ്ങും Kerala, News, Kasaragod, Muslim league, Thalangara, Annual council and appreciation ceremony conducted
തളങ്കര: (my.kasargodvartha.com 28.11.2019) മുസ്ലിംലീഗ് തളങ്കര കണ്ടത്തില്‍ 27ാം വാര്‍ഡ് കമ്മിറ്റി വാര്‍ഷിക കൗണ്‍സിലും അനുമോദന ചടങ്ങും സംഘടിപ്പിച്ചു. സംസ്ഥാന കമ്മിറ്റിയുടെ നിര്‍ദേശപ്രകാരമുള്ള പ്രവര്‍ത്തന ഫണ്ട് വാര്‍ഡില്‍ വിജയിപ്പിക്കാന്‍ യോഗം തീരുമാനിച്ചു.

മുസ്ലിംലീഗ് ജില്ലാ ആക്ടിംഗ് പ്രസിഡന്റ് ടി ഇ അബ്ദുല്ല യോഗം ഉദ്ഘാടനം ചെയ്തു. വാര്‍ഡ് പ്രസിഡന്റ് ടി എ മുഹമ്മദ്കുഞ്ഞി അധ്യക്ഷത വഹിച്ചു. മുസ്ലിംലീഗ് ജില്ലാ ആക്ടിംഗ് പ്രസിഡന്റായി തെരഞ്ഞെടുക്കപ്പെട്ട ടി ഇ അബ്ദുല്ലയെ വാര്‍ഡ് കമ്മിറ്റിക്ക് വേണ്ടി മൂസാ കുവൈത്ത് ഷാളണിയിച്ച് ആദരിച്ചു.

എസ് ടി യു ഷോപ്‌സ് ആന്‍ഡ് വര്‍ക്കേഴ്‌സ് യൂണിയന്‍ സംസ്ഥാന സെക്രട്ടറി സിദ്ദീഖ് ചക്കര, ദുബൈ കെ എം സി സി കാസര്‍കോട് മുനിസിപ്പല്‍ വൈസ് പ്രസിഡന്റ് ഹസന്‍ പതിക്കുന്നില്‍, മുസ്ലിം യൂത്ത് ലീഗ് കാസര്‍കോട് മുനിസിപ്പല്‍ സെക്രട്ടറി അനസ് കണ്ടത്തില്‍ എന്നിവരെ ടി ഇ അബ്ദുല്ല ഷാളണിയിച്ചു.

ഖാദര്‍ കടവത്ത്, മൂസാ കുവൈത്ത്, നൗഫല്‍ തായല്‍, ഹസന്‍ പതിക്കുന്നില്‍, ബഷീര്‍ കൊട്ട, അനസ് കണ്ടത്തില്‍, സുബൈര്‍ യു എ, ഷബീര്‍ ടി എ, സമദ് സ്റ്റോര്‍, സഹദ് സി എം എന്നിവര്‍ സംസാരിച്ചു. സിദ്ദീഖ് ചക്കര സ്വാഗതവും ഹസൈന്‍ എം നന്ദിയും പറഞ്ഞു.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങaളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം  )

Keywords: Kerala, News, Kasaragod, Muslim league, Thalangara, Annual council and appreciation ceremony conducted

Post a Comment