Join Whatsapp Group. Join now!

'അഹ് ലന്‍ കോട്ടിക്കുളം'; യു എ ഇ കോട്ടിക്കുളം മഹല്‍ പ്രവാസി സംഗമം 2020 ജനുവരി 10ന് ദുബൈയില്‍

കോട്ടിക്കുളം മഹല്‍ പ്രവാസികളുടെ പ്രവാസി സംഗമം 'അഹ് ലന്‍ കോട്ടിക്കുളം' 2020 ജനുവരി 10 ന് ദുബൈയില്‍ വെച്ച് നടക്കുമെന്ന് സംഘാടകര്‍ Kerala, News, Ahlan Kottikkulam; UAE Expatriates meet on Jan 10th
കാസര്‍കോട്: (my.kasargodvartha.com 05.11.2019) കോട്ടിക്കുളം മഹല്‍ പ്രവാസികളുടെ സംഗമം 'അഹ് ലന്‍ കോട്ടിക്കുളം' 2020 ജനുവരി 10 ന് ദുബൈയില്‍ നടക്കുമെന്ന് സംഘാടകര്‍ വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു. ഷാര്‍ജയില്‍ നടന്ന പ്രചാരണ കണ്‍വെന്‍ഷനില്‍ പരിപാടിയുടെ പോസ്റ്റര്‍ പ്രകാശനം ആദ്യകാല പ്രവാസി, ഡൈഞ്ചര്‍ മൂസ, അബ്ദുര്‍ റഹ് മാന്‍ ബാക്കര്‍ എന്നിവര്‍ ചേര്‍ന്ന് നിര്‍വഹിച്ചു. മഹല്‍ നിവാസികള്‍ നിര്‍ദേശിച്ച നിരവധി പേരുകളില്‍ നിന്നാണ് മുഹമ്മദ് എം സി നിര്‍ദേശിച്ച 'അഹ് ലന്‍ കോട്ടിക്കുളം' എന്ന പേര് പ്രവാസി സംഗമത്തിനായി തെരഞ്ഞെടുത്തത്.



പ്രവാസി സംഗമത്തിന് അനുയോജ്യമായ ലോഗോ തിരഞ്ഞെടുക്കുന്നതിനായുള്ള എന്‍ട്രി കോട്ടിക്കുളം മഹല്‍ നിവാസികളില്‍ നിന്നും ക്ഷണിച്ചിരിക്കുകയാണ്. വിജയികള്‍ക്ക് ആകര്‍ഷകമായ സമ്മാനങ്ങളും പ്രഖ്യാപിച്ചിട്ടുണ്ട്. പ്രവാസി സംഗമം പ്രചരണാര്‍ത്ഥം ഡിസംബര്‍ ആദ്യവാരം അബൂദബിയില്‍ ചേരുന്ന കണ്‍വെന്‍ഷനില്‍ ലോഗോ പ്രകാശനം നിര്‍വഹിക്കും.
2020 ജനുവരി 10 ന് വെളളിയാഴ്ച വൈകിട്ട് മൂന്നു മണിക്ക് പ്രവാസി സംഗമം ആരംഭിക്കും. സോക്കര്‍ ലീഗ്, കമ്പവലി, ഫാമിലി എന്റര്‍ടൈന്‍മെന്റ് തുടങ്ങി വനിതകള്‍ക്കും കുട്ടികള്‍ക്കുമായുളള വിവിധയിനം കലാ-കായിക മത്സരങ്ങള്‍ സംഘടിപ്പിക്കും. തുടര്‍ന്ന് സാംസ്‌കാരിക സമ്മേളനം, ആദരിക്കല്‍ ചടങ്ങ്, സമ്മാനദാനം തുടങ്ങിയ പരിപാടികള്‍ നടക്കും. രാത്രി 12 മണിക്ക് സമാപിക്കുന്ന രീതിയിലാണ് സമയം ക്രമീകരിച്ചിട്ടുളളത്.

പ്രവാസി സംഗമം നടത്തിപ്പിനായി സലാം ഹാജി നാസ്‌ക്കോ (ചെയര്‍മാന്‍), ഇല്ല്യാസ് കപ്പണക്കാല്‍ (ജനറല്‍ കണ്‍വീനര്‍), മാഹിന്‍ പളളിക്കാല്‍ (ട്രഷറര്‍), ഹനീഫ് പളളിക്കാല്‍ (പ്രോഗ്രാം ചീഫ് കോര്‍ഡിനേറ്റര്‍) തുടങ്ങി 120 ഓളം പേരടങ്ങുന്ന ജംബോ കമ്മിറ്റി രൂപീകരിച്ച് പ്രവര്‍ത്തനം നടത്തിവരികയാണെന്നും സംഘാടകര്‍ അറിയിച്ചു.

വാര്‍ത്താ സമ്മേളനത്തില്‍ കോട്ടിക്കുളം ജമാഅത്ത് സെക്രട്ടറി പി എം കുഞ്ഞഹ് മദ്, ജനറല്‍ കണ്‍വീനര്‍ ഇല്യാസ് കപ്പണക്കാല്‍, അബൂബക്കര്‍ കുറുക്കന്‍കുന്നില്‍, റഹ് മത്തുല്ല എ കെ, ബഷീര്‍ മാട്ടു, അബ്ദുര്‍ റഹീം മഹിമ, സമീര്‍ ഫാല്‍ക്കണ്‍ എന്നിവര്‍ സംബന്ധിച്ചു.


(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )

Keywords: Kerala, News, Ahlan Kottikkulam; UAE Expatriates meet on Jan 10th
  < !- START disable copy paste -->

Post a Comment