Join Whatsapp Group. Join now!

ഹൈസ്‌കൂള്‍ വിഭാഗം ദഫ്മുട്ടില്‍ ഇത്തവണയും ചെമ്മനാട് ജമാഅത്ത് സ്‌കൂളിന് ഒന്നാം സ്ഥാനം; കഴിഞ്ഞ വര്‍ഷം സംസ്ഥാന തലത്തില്‍ കൈവിട്ട ഒന്നാം സ്ഥാനം സ്വന്തം ജില്ലയിലെത്തുന്ന കലോത്സവത്തില്‍ തിരിച്ചുപിടിക്കുമെന്ന് ചെമ്മനാട്ടെ കുട്ടികള്‍

റവന്യൂ ജില്ലാ സ്‌കൂള്‍ കലോത്സവത്തില്‍ ഹൈസ്‌കൂള്‍ വിഭാഗം ദഫ്മുട്ടില്‍ ഇത്തവണയും ചെമ്മനാട് ജമാഅത്ത് സ്‌കൂളിന് ഒന്നാം സ്ഥാനം. കഴിഞ്ഞ Kerala, News, Kalolsavam, Kasaragod Revenue District Kalolsavam 2019, Iriyanni, Kalolsavam 2019.
ഇരിയണ്ണി: (my.kasargodvartha.com 13.11.2019) റവന്യൂ ജില്ലാ സ്‌കൂള്‍ കലോത്സവത്തില്‍ ഹൈസ്‌കൂള്‍ വിഭാഗം ദഫ്മുട്ടില്‍ ഇത്തവണയും ചെമ്മനാട് ജമാഅത്ത് സ്‌കൂളിന് ഒന്നാം സ്ഥാനം. കഴിഞ്ഞ വര്‍ഷം സംസ്ഥാന തലത്തില്‍ കൈവിട്ട ഒന്നാം സ്ഥാനം സ്വന്തം ജില്ലയിലെത്തുന്ന കലോത്സവത്തില്‍ തിരിച്ചുപിടിക്കുമെന്നാണ് ചെമ്മനാട്ടെ കുട്ടികള്‍ പറയുന്നത്. കഴിഞ്ഞവര്‍ഷം സംസ്ഥാന തലത്തില്‍ രണ്ടാം സ്ഥാനമാണ് ലഭിച്ചത്.

ദാവൂദ് മാസ്റ്ററുടെ ശിക്ഷണത്തിലാണ് വിദ്യാര്‍ത്ഥികള്‍ മത്സരത്തിനിറങ്ങിയത്. മൂന്നു മാസത്തെ തീവ്ര പരിശീലനം വിദ്യാര്‍ത്ഥികളെ വിജയത്തിലെത്തിച്ചു. ഉമ്മര്‍ നുഫൈസ്, ജംഷീദ്, അഹ് മദ് സഫീര്‍, ഫര്‍ഹത്ത് അഹ് മദ്, ഇസ് മാഈല്‍ ഷമ്മാസ്, അബ്ദുര്‍ റഹ് മാന്‍ രിസ് വാന്‍, അബ്ദുല്ല ഫഹീം, മുഹമ്മദ് ലുക്മാന്‍, യഹ് യ എന്നിവരാണ് ടീം അംഗങ്ങള്‍.


(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )

Keywords: Kerala, News, Kalolsavam, Kasaragod Revenue District Kalolsavam 2019, Iriyanni, Kalolsavam 2019. 
  < !- START disable copy paste -->

Post a Comment