കാസര്‍കോട്: (my.kasargodvartha.com 23.11.2019) വിദ്യാനഗറില്‍നിന്ന് എരിയാലിലേക്കുളള ബൈപാസായ ആസാദ് നഗര്‍-ബ്ലാര്‍ക്കോട്-എരിയാല്‍ റോഡിന്റെ മെക്കാഡം ടാറിംഗിന് കാസര്‍കോട് വികസന പാക്കേജ് ജില്ലാതല സമിതി ഭരണാനുമതി നല്‍കി. 1.70 കോടി രൂപയാണ് നിര്‍മാണ ചെലവ്. ഇതോടെ വിദ്യാനഗര്‍-ഉളിയത്തടുക്ക മെക്കാഡം റോഡില്‍കൂടി സഞ്ചരിച്ച് ആസാദ് നഗര്‍ വഴി നാഷണല്‍ ഹൈവേ 66ലുളള എരിയാല്‍ ജംഗ്ഷനിലേക്ക് നേരിട്ട് പ്രവേശനം സാധ്യമാകും.
1.5 കി.മീ. നീളമുളള റോഡിന് 480 മില്ലി മീറ്റര്‍ ഘനം നല്‍കാനാണ് എസ്റ്റിമേറ്റ് തയാറാക്കിയിട്ടുളളത്. നാഷണല്‍ ഹൈവേയിലേക്കുള്ള ബൈപാസ് ആയി ഉപയോഗിക്കാവുന്ന ഈ റോഡ് ജില്ലാ ഹെഡ് ക്വാര്‍ട്ടേഴ്‌സിലേയ്ക്ക് എളുപ്പത്തില്‍ പ്രവേശിക്കാനുള്ള പ്രധാന മാര്‍ഗമാണ്.
തദ്ദേശ സ്വയംഭരണ വകുപ്പ് എക്‌സിക്യൂട്ടീവ് എഞ്ചിനീയര്‍ നിര്‍വഹണ ഉദ്യോഗസ്ഥനായിട്ടുളള ഈ പദ്ധതിയില്‍ ബി എം, ബി സി പോലുളള ഘടനാപരമായ പാളികള്‍ ഉപയോഗിച്ച് പാത നവീകരിക്കാനാണ് തീരുമാനം. കൂടാതെ, സി സി ഡ്രെയിനേജ്, സിംഗിള്‍ സ്ലാബ് കള്‍വര്‍ട്ട്, ഇന്റര്‍ലോക്ക് നടപ്പാത എന്നിവയും നിര്‍മിക്കും. നിലവിലുളള റോഡിന്റെ ഉപരിതലം വാഹന ഗതാഗതത്തിന് അനുയോജ്യമല്ലാത്ത സാഹചര്യമായതിനാല്‍ മെക്കാഡം ടാറിംഗ് പൊതുജനങ്ങളുടെ വളരെ കാലത്തെ ആവശ്യമായിരുന്നു.
ജില്ലാ കലക്ടര്‍ ഡോ. ഡി സജിത്ബാബു അധ്യക്ഷനായ കാസര്‍കോട് വികസന പാക്കേജ് ജില്ലാതല സമിതിയാണ് പദ്ധതിക്ക് അംഗീകാരം നല്‍കിയത്. യോഗത്തില്‍ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് എ ജി സി ബഷീര്‍, സ്‌പെഷ്യല്‍ ഓഫീസര്‍ ഇ പി രാജമോഹന്‍, എക്‌സിക്യൂട്ടീവ് എഞ്ചിനീയര്‍ ടി മണികണ്ഠകുമാര്‍ എന്നിവര്‍ സംബന്ധിച്ചു.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങaളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )
Keywords: Kerala, News, Kasaragod, Road, National Highway, Administrative sanction for Azad Nagar-Blarkod-Eriyal Road Macadam Tarring