Join Whatsapp Group. Join now!

ശരീരഭാഷയുടെ രഹസ്യങ്ങള്‍; പരിശീലകര്‍ക്കും കൗണ്‍സിലര്‍മാര്‍ക്കുമായി പരിശീലന ശില്പശാല നടത്തി

കേരള കൗണ്‍സിലേഴ്‌സ് ആന്റ് ട്രെയിനേര്‍സ് ട്രേഡ് യൂണിയന്‍ ജില്ലാ News, Kerala, training for trainers and counsilers
കാസര്‍കോട്: (my.kasargodvartha.com 28.10.2019) കേരള കൗണ്‍സിലേഴ്‌സ് ആന്റ് ട്രെയിനേര്‍സ് ട്രേഡ് യൂണിയന്‍ ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തില്‍ 'ശരീരഭാഷയുടെ രഹസ്യങ്ങള്‍' എന്ന വിഷയത്തില്‍ പരിശീലകര്‍ക്കും കൗണ്‍സിലര്‍മാര്‍ക്കുമായി പരിശീലന പരിപാടി നടത്തി. പ്രശസ്ത മന:ശാസ്ത്ര പരിശീലകന്‍ ശ്രീജേഷ് ചന്ദ്രന്‍ ക്ലാസ്സ് കൈകാര്യം ചെയ്തു.


കാസര്‍കോട് മുന്‍ മാസ്മീഡിയ ഓഫീസര്‍ എം രാമചന്ദ്രന്‍ ഉല്‍ഘാടനം ചെയ്തു. ജില്ലാ പ്രസിഡണ്ട് കെ.വി ശ്രീരാജ് അധ്യക്ഷത വഹിച്ചു. സെക്രട്ടറി പുഷ്പാകരന്‍ ബെണ്ടിച്ചാല്‍, സുമയ്യ തായത്ത്, സിസ്റ്റര്‍ ജയ ആന്റോ, ടി.പുഷ്പാംഗദന്‍, മുനീര്‍ ഉദിനൂര്‍, സെയ്ഖ ഫയാസ്, സഫ്വാന്‍ മൊയ്തു സംസാരിച്ചു.


keywords: News, Kerala, training for trainers and counsilers

Post a Comment