തളങ്കര: (my.kasargodvartha.com 13.10.2019) തളങ്കര ഗവ. മുസ്ലീം ഹൈസ്‌കൂളിലെ 1975 എസ്എസ്എല്‍സി ബാച്ചിലെ പൂര്‍വ വിദ്യാര്‍ത്ഥികളുടെ കൂട്ടായ്മയായ 75 മേയ്റ്റ്‌സിന്റെ ഗ്രീന്‍ കാസര്‍കോട് മരം ഒരു വരം പദ്ധതി എന്‍എ മോഡല്‍ ഹൈസ്‌കൂളില്‍ തൈകള്‍ നട്ടുപിടിപ്പിച്ചു. വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ തൈകള്‍ നടുപിടിപ്പിക്കുന്നതിന്റെ ഭാഗമായി നേരത്തെ അനുവാദം വാങ്ങിയത് പ്രകാരമാണ് 75 മെയ്റ്റ്‌സ് അംഗങ്ങള്‍ എന്‍എ മോഡല്‍ ഹൈസ്‌കൂളില്‍ തൈകള്‍ നട്ടുപിടിപ്പിച്ചത്. 75 മെയ്റ്റ്‌സിനെ പ്രതിനിധീകരിച്ച് സി എം മുസ്തഫ, ബി യു അബ്ദുള്ള, കെപി യൂസുഫ്, പിഎം കബീര്‍ എന്നിവരാണ് സംഘത്തിലുണ്ടായിരുന്നത്. നടീലിന് ശേഷം 75 മെയ്റ്റ്‌സിന്റെ ഉപഹാരമായ കുട ഹെഡ് മാസ്റ്റര്‍ക്ക് സിഎം മുസ്തഫ കൈമാറി.
കാസര്‍കോട്ടെയും പരിസര പ്രദേശങ്ങളിലേയും പ്രധാന റോഡുകള്‍ക്കിരുവശവും, വിദ്യാഭ്യാസ സ്ഥാപനങ്ങള്‍, സര്‍ക്കാര്‍ സ്ഥാപനങ്ങള്‍, ആരാധനാലയങ്ങള്‍ തുടങ്ങിയവയുടെ പരിസരങ്ങളിലും അലങ്കാര വൃഷങ്ങള്‍, തണല്‍ വൃക്ഷങ്ങള്‍, ഫല വൃക്ഷങ്ങള്‍ എന്നിവ നട്ടുപിടിപ്പിക്കുക എന്നതാണ് ഈ പദ്ധതിയിലൂടെ കൂട്ടായ്മ ലക്ഷ്യമിടുന്നത്. നട്ടുപിടിപ്പിച്ച തൈകള്‍ക്ക് ചുറ്റും വേലി കെട്ടി സംരക്ഷിക്കുകയും പരിപാലിക്കുകയും ചെയ്യുന്നതും പദ്ധതിയുടെ ഭാഗമാണ്.

Keywords: Kerala, News, seventy five mates planted trees in na model school