Join Whatsapp Group. Join now!

സേവനവാരം സമാപിച്ചു

ബേക്കല്‍ ഫോര്‍ട്ട് ലയണ്‍സ് ക്ലബിന്റെ സേവന വാരം സമാപിച്ചു. മടിക്കൈ മലപ്പച്ചേരിയിലെ മലബാര്‍ പുനരധിവാസ കേന്ദ്രത്തിലെ Kerala, News, Kanhangad, Lions club, Bekal fort, Food, Family meet, Service week concluded
കാഞ്ഞങ്ങാട്: (my.kasargodvartha.com 09.10.2019) ബേക്കല്‍ ഫോര്‍ട്ട് ലയണ്‍സ് ക്ലബിന്റെ സേവന വാരം സമാപിച്ചു. മടിക്കൈ മലപ്പച്ചേരിയിലെ മലബാര്‍ പുനരധിവാസ കേന്ദ്രത്തിലെ അന്തേവാസികള്‍ക്കൊപ്പം ഒരുദിവസം ചെലവഴിച്ചാണ് പരിപാടി സമാപിച്ചത്.

ഒക്ടോബര്‍ രണ്ട് മുതല്‍ ഒരാഴ്ച നീണ്ടുനിന്ന സേവനവാരത്തില്‍ വ്യത്യസ്തമായ പരിപാടികളാണ് സംഘടിപ്പിച്ചത്.

ചികിത്സാ സഹായ വിതരണം, വൃക്ഷത്തൈ വിതരണം, അടുക്കള കൃഷിക്കാവശ്യമായ വിത്ത് വിതരണം, രാഷ്ട്രപിതാവിന്റെ എണ്ണഛായാ ചിത്രം അനാവരണം, അഗതിമന്ദിരത്തില്‍ ഭക്ഷണ വിതരണം, കുടുംബ സംഗമം തുടങ്ങിയ പരിപാടികളാണ് സേവന വാരത്തിന്റെ ഭാഗമായി സംഘടിപ്പിച്ചത്.

സമാപന സമ്മേളനം സോണ്‍ ചെയര്‍പേഴ്സണ്‍ എം ബി ഹനീഫ് ഉദ്ഘാടനം ചെയ്തു. പ്രസിഡണ്ട് അന്‍വര്‍ ഹസ്സന്‍ അധ്യക്ഷത വഹിച്ചു. മലബാര്‍ പുനരധിവാസ കേന്ദ്രം സ്ഥാപകന്‍ ചാക്കോച്ചന്‍, ഖാലിദ് പാലക്കി, സുകുമാരന്‍ പൂച്ചക്കാട്, പി എം അബ്ദുല്‍നാസര്‍ തുടങ്ങിയവര്‍ സംസാരിച്ചു. ഗോവിന്ദന്‍ നമ്പൂതിരി സ്വാഗതവും ഹാറൂണ്‍ ചിത്താരി നന്ദിയും പറഞ്ഞു.

വിവിധ പരിപാടികള്‍ക്ക് ബഷീര്‍ കുശാല്‍, നൗഷാദ് സി എം, ഷൗക്കത്തലി എം, അഷ്‌റഫ് കൊളവയല്‍, മുഹാജിര്‍ പൂച്ചക്കാട്, അബ്ദുര്‍ റഹീം തുടങ്ങിയവര്‍ നേതൃത്വം നല്‍കി.

Keywords: Kerala, News, Kanhangad, Lions club, Bekal fort, Food, Family meet, Service week concluded

Post a Comment