Join Whatsapp Group. Join now!

മഹ്മൂദ് മുസ്‌ലിയാര്‍ക്കും സഫ്‌വാന്‍ തങ്ങള്‍ക്കും ദുബൈയില്‍ സ്വീകരണം നല്‍കി

ഹ്രസ്വ സന്ദര്‍ശനാര്‍ഥം യു എ ഇയില്‍ എത്തിയ സമസ്ത മുശാവറ അംഗവും പള്ളിക്കര നീലേശ്വരം സംയുക്ത ജമാഅത്ത് ഖാസിയുമായ മഹ്മൂദ് മുസ്‌ലിയാര്‍ക്കും Gulf, News, UAE, Pallikkare, KMCC, Reception for Mahmood musliyar and Safwan Thangal in Dubai
ദുബൈ: (my.kasargodvartha.com 26.10.2019) ഹ്രസ്വ സന്ദര്‍ശനാര്‍ഥം യു എ ഇയില്‍ എത്തിയ സമസ്ത മുശാവറ അംഗവും പള്ളിക്കര നീലേശ്വരം സംയുക്ത ജമാഅത്ത് ഖാസിയുമായ മഹ്മൂദ് മുസ്‌ലിയാര്‍ക്കും സഫ്‌വാന്‍ തങ്ങള്‍ ഏഴിമലക്കും ദുബൈ-കാഞ്ഞങ്ങാട് സംയുക്ത ജമാഅത്ത് കമ്മിറ്റി സ്വീകരണം നല്‍കി.

ബറാഹ ഓഡിറ്റോറിയത്തില്‍ സംഘടിപ്പിച്ച പരിപാടിയില്‍ അസീസ് ബാഖവി ഖിറാഅത്ത് നടത്തി. കെ എം സി സി സംസ്ഥാന പ്രസിഡന്റ് എളേറ്റില്‍ ഇബ്രാഹിം ഉദ്ഘാടനം ചെയ്തു.

സഫ്വാന്‍ തങ്ങള്‍ ഏഴിമല മുഖ്യപ്രഭാഷണം നടത്തി. മഹ്മൂദ് മുസ്‌ലിയാര്‍, ഇബ്രാഹിം മുറിച്ചാണ്ടി, ഹംസ തൊട്ടി, ഹനീഫ് ചെര്‍ക്കള, അഡ്വ. ഖലീല്‍ ഇബ്രാഹിം, ഒ കെ ഇബ്രാഹിം, ടി ആര്‍ ഹനീഫ്, നാസര്‍ മാണിക്കോത്ത്, യൂസഫ് ഹാജി അരയി, സിദ്ദീഖ് കനിയടുക്കം, ഇല്യാസ് ബല്ല എന്നിവര്‍ സംസാരിച്ചു.


Keywords: Gulf, News, UAE, Pallikkare, KMCC, Reception for Mahmood musliyar and Safwan Thangal in Dubai

Post a Comment