ഇരിയണ്ണി: (my.kasargodvartha.com 17.10.2019) നവംബര്‍ 11, 12, 13 തീയതികളില്‍ ഇരിയണ്ണിയില്‍ വെച്ചു നടക്കുന്ന റവന്യൂ ജില്ലാ സ്‌കൂള്‍ കലോത്സവത്തിന്റെ സംഘാടക സമിതി ഓഫീസ് ഉദ്ഘാടനവും ലോഗോ പ്രകാശനം ചെയ്തു. പി വി കെ പനയാല്‍ മാഷ് സംഘാടക സമിതി ഓഫീസ് ഉദ്ഘാടനം ചെയ്തു സംസാരിച്ചു. ലോഗോ പ്രകാശന കര്‍മം നിര്‍വഹിച്ചത് ഡിഡിഇ കെവി പുഷ്പയാണ്. യോഗത്തില്‍ പിടിഎ പ്രസിഡന്റ് പി ചെറിയോന്‍ അധ്യക്ഷനായി.
പൊതു വിദ്യാഭ്യാസ സംരക്ഷണ യജ്ഞം ജില്ലാ കോ ഓര്‍ഡിനേറ്റര്‍ പി ദിലീപ് കുമാര്‍, രാഘവന്‍ ബെള്ളിപ്പാടി, ജിവിഎച്ച്എസ് സ്‌കൂള്‍ വിഎച്ച്എസ്ഇ വിഭാഗം പ്രിന്‍സിപ്പല്‍ സുചീന്ദ്രനാഥ്, വി ഭവാനി എന്നിവര്‍ സംസാരിച്ചു. സ്‌കൂള്‍ പ്രിന്‍സിപ്പാള്‍ സജീവന്‍ മടപ്പടമ്പത്ത് സ്വാഗതവും ഹെഡ്മാസ്റ്റര്‍ പി ബാബു നന്ദിയും അറിയിച്ചു. ദിജിന്‍ ഇരിയണ്ണിയാണ് ജില്ലാ കലോത്സവത്തിനായി തെരെഞ്ഞെടുത്ത ലോഗോ തയ്യാറാക്കിയത്.