Join Whatsapp Group. Join now!

പബ്ലിക് സര്‍വ്വന്റ്‌സ് സാഹിത്യ അവാര്‍ഡ് ഡോ. വി പി പി മുസ്തഫയ്ക്ക്

പബ്ലിക് സര്‍വ്വന്റ്‌സ് സഹകരണസംഘം ഏര്‍പ്പെടുത്തിയ പബ്ലിക് സര്‍വ്വന്റ്‌സ് സാഹിത്യ അവാര്‍ഡിന് ഡോ വി പി പി മുസ്തഫ അര്‍ഹനായതായി Kerala, News, Public servants award for VPP Musthafa
കാസര്‍കോട്: (my.kasargodvartha.com 23.10.2019) പബ്ലിക് സര്‍വ്വന്റ്‌സ് സഹകരണസംഘം ഏര്‍പ്പെടുത്തിയ പബ്ലിക് സര്‍വ്വന്റ്‌സ് സാഹിത്യ അവാര്‍ഡിന് ഡോ വി പി പി മുസ്തഫ അര്‍ഹനായതായി ഭാരവാഹികള്‍ വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു. 'കലയും പ്രത്യയശാസ്ത്രവും ഇ എം എസിന്റെ വിചാരലോകം' എന്ന കൃതിയാണ് വി പി പി മുസ്തഫയെ അവാര്‍ഡിന് അര്‍ഹനാക്കിയത്.

10,010 രൂപയും പ്രശസ്തിപത്രവും അടങ്ങുന്ന അവാര്‍ഡ് നവംബര്‍ അവസാനവാരം സംഘടിപ്പിക്കുന്ന ചടങ്ങില്‍ വെച്ച് കൈമാറും. കെ വി പി അബ്ദുല്‍ ഖാദര്‍- വി പി പി ബീഫാത്വിമ ദമ്പതികളുടെ മകനാണ് മുസ്തഫ. തൃക്കരിപ്പൂര്‍ സ്വദേശിയായ അദ്ദേഹം ഇടതുപക്ഷ രാഷ്രീയപ്രവര്‍ത്തകനും എഴുത്തുകാരനും പ്രഭാഷകനുമാണ്.

ഭാര്യ: സീനിയ മാഹിന്‍. ഏക മകന്‍ അലന്‍. മഹാകവി പി സ്മാരകസമിതിയുടെ ഉപന്യാസപുരസ്‌കാരം, കായിക്കര ആശാന്‍ മെമ്മോറിയല്‍ അസോസിയേഷന്‍ ആശാന്‍ പ്രൈസ് ദുബൈ ദലയുടെ ദല-കൊച്ചുബാവ സാഹിത്യപുരസ്‌കാരം, കോഴിക്കോട് ഖുര്‍ആന്‍ റിസര്‍ച്ച് സെന്റര്‍ ട്രസ്റ്റിന്റെ മൗലവി ചേകന്നൂര്‍ മെമ്മോറിയല്‍ എന്‍ഡോവ്‌മെന്റ് അവാര്‍ഡ് എന്നിവ ലഭിച്ചിട്ടുണ്ട്.

വാര്‍ത്താ സമ്മേളനത്തില്‍ കെ രാഘവന്‍, രാഘവന്‍ ബെള്ളിപ്പാടി, കെ സതീഷന്‍, കെ വി രമേശന്‍ എന്നിവര്‍ സംബന്ധിച്ചു.



(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )

Keywords: Kerala, News, Public servants award for VPP Musthafa
  < !- START disable copy paste -->

Post a Comment